Connect with us

Kerala

വീട്ടില്‍ നിര്‍മിച്ച കള്ളനോട്ടുകള്‍ ആള്‍മാറാട്ടം നടത്തി മാറ്റിയെടുത്ത വയോധികന്‍ പിടിയില്‍

പത്തനാപുരം സ്വദേശിയായ അബ്ദുല്‍ റഷീദ് (63) ആണ് പോലീസിന്റെ പിടിയിലായത്

Published

|

Last Updated

കോട്ടയം | വീട്ടില്‍ നിര്‍മിച്ച കള്ളനോട്ടുകള്‍ ആള്‍മാറാട്ടം നടത്തി മാറ്റിയെടുത്ത വയോധികന്‍ വൈക്കത്ത് പിടിയില്‍. പത്തനാപുരം സ്വദേശിയായ അബ്ദുല്‍ റഷീദ് (63) ആണ് പോലീസിന്റെ പിടിയിലായത്.

500 രൂപയുടെ കള്ളനോട്ടുകളുമായി വൈക്കത്ത് കടകളില്‍ കയറി മാറുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. 500 രൂപയുടെ 37 കള്ളനോട്ടുകള്‍ ഇയാളില്‍ നിന്നു കണ്ടെടുത്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാളുടെ വീട്ടില്‍ നിന്ന് കള്ളനോട്ട് നിര്‍മാണത്തിന് ഉപയോഗിക്കുന്ന പ്രിന്റര്‍, ലാപ്‌ടോപ്പ്, ലാമിനേറ്റര്‍, മഷി എന്നിവയും പോലീസ് പിടിച്ചെടുത്തു.

ആളെ തിരിച്ചറിയാതിരിക്കാന്‍ വിഗ് ധരിച്ച് ആള്‍മാറാട്ടം നടത്തിയാണ് ഇയാള്‍ പല കടകളിലും കള്ളനോട്ടുകള്‍ നല്‍കി മാറ്റിയെടുത്തിരുന്നത്.

Content Highlights: Vaikom police arrested 63-year-old Abdul Rasheed for printing and circulating counterfeit 500 rupee notes. Police seized 37 fake notes along with a laptop, printer, and laminator from his home. The suspect used wigs for disguise while exchanging fake currency at local shops.

 

---- facebook comment plugin here -----

Latest