Kerala
കണ്ണവം ബോംബേറ് കേസ് ; രണ്ട് ആര് എസ് എസ് പ്രവര്‍ത്തകര്‍ പിടിയില്‍
പിടിയിലായ പ്രബിന് സലാഹുദ്ദീന് വധക്കേസിലെ പ്രതിയാണ്
കണ്ണൂര്‍ | കണ്ണവം ഫോറസ്റ്റ് ഓഫീസിനു സമീപം ബോബെറിഞ്ഞ കേസില്‍ രണ്ട് ആര് എസ് എസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ചുണ്ടയില്‍ സ്വദേശികളായ പി കെ പ്രബിന്, ടി അഭിനവ് എന്നിവരെയാണ് കണ്ണവം പോലീസ് പിടികൂടിയത്. കഴിഞ്ഞ ഒക്ടോബര്‍ 26-ന് പുലര്‍ച്ചെയാണ് കണ്ണവം വനമേഖലയോട് ചേര്‍ന്നുള്ള രണ്ട് സ്ഥലങ്ങളില്‍ ബോംബേറുണ്ടായത്.
കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തും തൊട്ടടുത്തുള്ള മറ്റൊരു ജനവാസ മേഖലയിലുമാണ് പ്രതികള്‍ ബോംബെറിഞ്ഞത്. ആക്രമണത്തില്‍ ഫോറസ്റ്റ് ഓഫീസിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു.
സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് കണ്ണവം പൊലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. പിടിയിലായ പ്രബിന് എസ് ഡി പി ഐ പ്രവര്ത്തകന് സലാഹുദ്ദീന് വധക്കേസിലെ പ്രതിയാണ്.
Content Highlights: Kannavam police took two RSS workers into custody in connection with the bomb attack near the Kannavam forest office in Kannur. The suspects were identified as PK Prabin and T Abhinav. CCTV footage helped police track down the suspects, with Prabin also being an accused in the Salahuddin murder case.

