Kerala
എം ഡി എം എ കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ എമര്‍ജന്‍സി ട്രോമകെയര്‍ വിഭാഗം മേധാവി മലപ്പുറം മൊറയൂര്‍ സ്വദേശി ഡോ. കെ മുഹമ്മദ് ഫാബിന് (41) ആണ് അറസ്റ്റിലായത്
കല്‍പ്പറ്റ | എം ഡി എം എ കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ എമര്‍ജന്‍സി ട്രോമകെയര്‍ വിഭാഗം മേധാവി മലപ്പുറം മൊറയൂര്‍ സ്വദേശി ഡോ. കെ മുഹമ്മദ് ഫാബിന് (41) ആണ് അറസ്റ്റിലായത്.
ലക്കിടിയില്‍ 8.520 ഗ്രാം എം ഡി എം എ പിടികൂടിയ കേസിലാണ് വൈത്തിരി പോലീസ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ 22ന് ലക്കിടിയില്‍ പിടിയിലായ തമിഴ്നാട് സ്വദേശികളായ പ്രതികള്‍ ലഹരി എത്തിച്ചത് ഡോക്ടര്‍ക്ക് നല്‍കാനാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
ഡോക്ടര്‍ സ്ഥിരമായി എം ഡി എം എ ഉപയോഗിക്കുന്ന ആളാണെന്നും പോലീസ് അറിയിച്ചു. പ്രതികളും ഡോക്ടറും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും ബാങ്ക് ഇടപാട് രേഖകളും പോലീസ് കണ്ടെടുത്തു.
Content Highlights: Dr. K Muhammed Fabin, head of emergency trauma care at a Kozhikode private hospital, was arrested in an MDMA case. Vythiri police arrested the Malappuram native following the seizure of 8.520 grams of MDMA in Lakkidi. Police recovered call logs and bank transaction records linking him to the suspects.


