Connect with us

Kerala

പയ്യോളി പോക്‌സോ കേസ്: പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയുടെ രണ്ട് ആഡംബര വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു

പിടിച്ചെടുത്ത ഇന്നോവ കാറിലും ഥാറിലും പ്രതി പെണ്‍കുട്ടിയുമായി സഞ്ചരിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പോലീസ് കണ്ടെത്തിയത്

Published

|

Last Updated

 

കോഴിക്കോട് | പയ്യോളി പോക്‌സോ കേസില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തിയ പ്രതി റഫീഖിന്റെ രണ്ട് ആഡംബര വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു. രണ്ട് മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പത്ത് മാസം ഒളിവിലായിരുന്ന റഫീഖിനെ കഴിഞ്ഞ ദിവസമാണ് പോലീസ് പിടികൂടുന്നത്. കഴിഞ്ഞ ദിവസം കൊയിലാണ്ടി കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ട പ്രതിയെ ഇന്ന് വിശദമായ തെളിവെടുപ്പ് നടത്തി. പിടിച്ചെടുത്ത ഇന്നോവ കാറിലും ഥാറിലും പ്രതി പെണ്‍കുട്ടിയുമായി സഞ്ചരിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പോലീസ് കണ്ടെത്തിയത്.

റഫീഖിന്റെ ഫ്‌ളാറ്റില്‍ തെളിവെടുപ്പ് നടത്തിയാണ് പോലീസ് രണ്ട് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. പ്രതി ഇനി രണ്ട് ദിവസം കൂടി പൊലീസ് കസ്റ്റഡിയിലുണ്ടാകും.

Content Highlights: Police seized two luxury vehicles and two mobile phones belonging to POCSO case accused Rafeeq in Payyoli. The accused was brought to his flat for evidence collection after being remanded in police custody by Koyilandy court. Police confirmed the vehicles were used to transport and abuse the victim.

 

 

Latest