Kerala
ഹിമാചല്‍ വൈദ്യുതി: പ്രതിപക്ഷ നേതാവ് നടത്തിയത് വസ്തുതാ വിരുദ്ധമായ ആരോപണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍
12.50 രൂപക്ക് വൈദ്യുതി നല്‍കാമെന്ന ഉറപ്പ് ഹിമാചലില്‍ നിന്ന് കെ എസ് ഇ ബിക്ക് ലഭിച്ചിട്ടില്ലന്നും കെ എസ് ഇ ബിക്ക് ലഭിക്കാത്ത വിവരം പ്രതിപക്ഷ നേതാവിന് എങ്ങനെയാണ് കിട്ടിയതെന്നും കിട്ടിയ വഴി പുറത്തുവിടാന്‍ പ്രതിപക്ഷ നേതാവ് തയ്യാറാവണമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം | ഹിമാചല്‍ വൈദ്യുതി വിഷയത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നടത്തിയത് വസ്തുതാ വിരുദ്ധമായ ആരോപണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. 12.50 രൂപക്ക് വൈദ്യുതി നല്‍കാമെന്ന ഉറപ്പ് ഹിമാചലില്‍ നിന്ന് കെ എസ് ഇ ബിക്ക് ലഭിച്ചിട്ടില്ലന്നും കെ എസ് ഇ ബിക്ക് ലഭിക്കാത്ത വിവരം പ്രതിപക്ഷ നേതാവിന് എങ്ങനെയാണ് കിട്ടിയതെന്നും കിട്ടിയ വഴി പുറത്തുവിടാന്‍ പ്രതിപക്ഷ നേതാവ് തയ്യാറാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സ്വകാര്യ കമ്പനികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ വൈദ്യുതി ക്ഷാമം കൃത്രിമമായി സൃഷ്ടിക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണം. പൊതുവെ വൈദ്യുതിയുടെ ലഭ്യത മെച്ചപ്പെടുന്ന സാഹചര്യം നിലനില്‍ക്കുമ്പോഴാണ് വൈദ്യുതിരംഗത്ത് വലിയ പ്രതിസന്ധിയാണെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും അതിന്റെ അടിസ്ഥാനം എന്താണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സംസ്ഥാനത്ത് വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഇടപെടലില്‍ ദുരൂഹതയുണ്ടെന്നത് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രധാന ആരോപണങ്ങളിലൊന്ന് ഹിമാചല്‍ പ്രദേശ് യൂണിറ്റിന് 14.5 രൂപക്ക് ഓഫര്‍ ചെയ്ത കരാര്‍ പിന്നീടവര്‍ 12.50 രൂപയായി കുറച്ചു എന്നതാണ്. 12.50 രൂപക്ക് വൈദ്യുതി നല്‍കുമെന്ന ഉറപ്പ് ഹിമാചല്‍ പ്രദേശ് കെ എസ് ഇ ബിക്ക് നല്‍കിയിട്ടില്ലെന്നും കെ എസ് ഇബിക്ക് പോലും ലഭിക്കാത്ത പ്രപ്പോസല്‍ പ്രതിപക്ഷ നേതാവിന് എവിടെ നിന്നാണ് ലഭിച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു.


