International
ഉക്രൈനില്‍ സമാധാന കരാറിലെത്താന്‍ ഇനിയും നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്: യൂറോപ്യന്‍ യൂണിയന്
മുഴുവന്‍ യൂറോപ്പിനെയും ഉള്‍പ്പെടുത്തി റഷ്യയുമായി ഒരു കരാര്‍ ഉണ്ടാക്കുന്നതിനെക്കുറിച്ച് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരാമര്‍ശിച്ച സാഹചര്യത്തിലാണ് യൂറോപ്യന്‍ യൂണിയന്റെ പ്രതികരണം
ബ്രസ്സല്‍സ് | ഉക്രൈനില്‍ സമാധാനം കൈവരിക്കുന്നതിന് ഇനിയും നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് യൂറോപ്യന്‍ യൂണിയന്. മുഴുവന്‍ യൂറോപ്പിനെയും ഉള്‍പ്പെടുത്തി റഷ്യയുമായി ഒരു കരാര്‍ ഉണ്ടാക്കുന്നതിനെക്കുറിച്ച് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരാമര്‍ശിച്ച സാഹചര്യത്തിലാണ് യൂറോപ്യന്‍ യൂണിയന്റെ പ്രതികരണം.
തങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് യൂറോപ്യന്‍ യൂണിയന് തന്നെയാണെന്ന് യൂണിയന് അറിയിച്ചു. യുദ്ധം ആരംഭിച്ചവരുടെ ഭാഗത്തുനിന്നും സമാധാനത്തിനായുള്ള സന്നദ്ധത ലഭിക്കണമെന്ന് യൂറോപ്യന്‍ യൂണിയന് വക്താവ് പോള പിന്‍ഹോ പറഞ്ഞു.
Content Highlights: The European Union stated that much work remains to achieve peace in Ukraine following remarks by US President Donald Trump. An EU spokesperson emphasized that decisions regarding European security must be made by the EU itself and requires genuine willingness for peace from the aggressor.
---- facebook comment plugin here -----




