Connect with us

International

സ്‌കൂളില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട യുവാവിനെതിരെ കുറ്റം ചുമത്തി സ്വീഡന്‍

മാര്‍ച്ച് ഒന്നിനും ഏപ്രില്‍ പതിമൂന്നിനുമിടയില്‍ സ്വീഡനിലെ ഹാല്‍ംസ്റ്റാഡ് സ്‌കൂളില്‍ ആളുകളെ ആക്രമിക്കന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായി പ്രോസിക്യൂഷന്‍ വ്യക്തമാക്കി

Published

|

Last Updated

സ്റ്റോക്ക്ഹോം | ദായിശ് ഭീകര സംഘടനയുടെ പേരില്‍ സ്വീഡനിലെ സ്‌കൂളില്‍ കത്തി ഉപയോഗിച്ച് ആക്രമണം നടത്താന്‍ പദ്ധതിയിട്ട 19 വയസ്സുകാരനെതിരെ സ്വീഡനില്‍ കുറ്റം ചുമത്തിയതായി പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. മാര്‍ച്ച് ഒന്നിനും ഏപ്രില്‍ പതിമൂന്നിനുമിടയില്‍ സ്വീഡനിലെ ഹാല്‍ംസ്റ്റാഡ് സ്‌കൂളില്‍ ആളുകളെ ആക്രമിക്കന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായി പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ഭീകര സംഘടനയില്‍ അംഗമാകുക, ഭീകരവാദത്തിന് പരസ്യമായി പ്രേരിപ്പിക്കുക എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഏപ്രിലിലാണ് ഇയാളെ അറസ്റ്റ് ചെയ്‌തെങ്കിലും പേരുവിവരങ്ങള്‍ ലഭ്യമല്ല. പ്രതിക്ക് വ്യക്തമായ ഭീകരവാദ ഉദ്ദേശ്യമുണ്ടായിരുന്നന്ന് ഡെപ്യൂട്ടി ചീഫ് പ്രോസിക്യൂട്ടര്‍ ഹെന്റിക് ഒലിന്‍ പറഞ്ഞു. നവംബര്‍ 19ന് ആരംഭിക്കുന്ന വിചാരണ നടപടികള്‍ നാല് ദിവസത്തോളം നീണ്ടുനില്‍ക്കും. ഭീകര സംഘടനയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇയാള്‍ മറ്റുള്ളവരോട് ആവശ്യപ്പെട്ടിരുന്നെന്ന് സ്വീഡിഷ് സെക്ക്യൂരിറ്റി സര്‍വീസ് വ്യക്തമാക്കി.

യുവജനങ്ങളും കുട്ടികളും സോഷ്യല്‍ മീഡിയ അടക്കമുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ തീവ്രവാദ ആശയങ്ങളും അക്രമാസക്തമായ ദൃശ്യങ്ങളും കാണുന്നതാണ് ഇതിന് കാരണമെന്ന് സ്വീഡിഷ് സെക്ക്യൂരിറ്റി സര്‍വീസ് ഓപ്പറേഷന്‍സ് മേധാവി ഫ്രെഡ്രിക് ഹാള്‍സ്‌ട്രോം പറഞ്ഞു.

 

Content Highlights: Swedish prosecutors charged a 19-year-old for plotting a knife attack at a Halmstad school on behalf of ISIS. The suspect faces charges including terror group membership and public incitement. Authorities highlighted the role of digital platforms in radicalizing youths ahead of the November 19 trial.
---- facebook comment plugin here -----

Latest