Connect with us

Kerala

മദ്യമുക്ത കേരളം; യു ഡി എഫ് പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പാക്കണമെന്ന് വി എം സുധീരന്‍

സര്‍ക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കാനിരിക്കെയാണ് കെ സി ബി സി സംഘടിപ്പിച്ച ചടങ്ങില്‍ യു ഡി എഫ് പ്രകടന പത്രിക ഓര്‍മ്മിപ്പിച്ചുകൊണ്ട് വി എം സുധീരന്‍ രംഗത്തെത്തിയത്.

Published

|

Last Updated

കൊച്ചി | മദ്യമുക്ത കേരളം എന്ന യു ഡി എഫ് പ്രകടന പത്രികയിലെ വാഗ്ദാനം സര്‍ക്കാര്‍ നടപ്പാക്കണമെന്ന ആവശ്യവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. മയക്കുമരുന്നിനെതിരായ ഓപ്പറേഷന്‍ തൂഫാനുമായി മുന്നോട്ടു പോകുമ്പോള്‍, പ്രകടന പത്രികയില്‍ പറഞ്ഞ മദ്യത്തിനെതിരായ പോരാട്ടത്തിനും പ്രാധാന്യം നല്‍കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ പുതിയ മദ്യനയം പ്രഖ്യാപിക്കാനിരിക്കെയാണ് കെ സി ബി സി സംഘടിപ്പിച്ച ചടങ്ങില്‍ യു ഡി എഫ് പ്രകടന പത്രിക ഓര്‍മ്മിപ്പിച്ചുകൊണ്ട് വി എം സുധീരന്‍ രംഗത്തെത്തിയത്. ലഹരിക്കെതിരെ മുഖ്യമന്ത്രി അധ്യക്ഷനായി ഉന്നതാധികാര മേല്‍നോട്ട സമിതി വേണമെന്നും വി എം സുധീരന്‍ ആവശ്യപ്പെട്ടു.

യു ഡി എഫ് പ്രകടന പത്രികയിലെ അന്തസത്ത പാലിക്കാന്‍ തയ്യാറാകണം. ജനവികാരം മനസ്സിലാക്കി സര്‍ക്കാര്‍ തീരുമാനം എടുക്കുമെന്നാണ് കരുതുന്നത്. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാത്ത സര്‍ക്കാരിനെതിരെ നിയമപരമായ നടപടി സ്വീകരിക്കേണ്ട വ്യവസ്ഥ കൂടി ഉണ്ടാക്കേണ്ടതുണ്ടെന്നും സുധീരന്‍ പറഞ്ഞു.

Content Highlights: Senior Congress leader VM Sudheeran urged the UDF government to implement its manifesto promise of a liquor-free Kerala. Speaking at a KCBC event before the new liquor policy announcement, he stressed combating alcohol alongside Operation Toofan and called for a high-level anti-drug committee.

---- facebook comment plugin here -----

Latest