Connect with us

Kerala

പുതിയ മദ്യനയം വരുന്നതുവരെ ബാര്‍ ലൈസന്‍സ് അനുവദിക്കരുത്; നിര്‍ദേശം നല്‍കി നികുതിവകുപ്പ്

അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് കര്‍ശന നിര്‍ദേശം നല്‍കിയത്

Published

|

Last Updated

തിരുവനന്തപുരം|പുതിയ മദ്യനയം വരുന്നതുവരെ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കരുതെന്ന നിര്‍ദേശവുമായി നികുതി വകുപ്പ്. സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കാതെ മദ്യ വ്യാപാരത്തിനുള്ള ലൈസന്‍സ് നല്‍കരുതെന്നാണ് നിര്‍ദേശം. അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് കര്‍ശന നിര്‍ദേശം നല്‍കിയത്.

അതേസമയം, സാംബശിവ റാവുവിന് പകരം പുതിയ കമ്മീഷണറെ കണ്ടെത്താനുള്ള ചര്‍ച്ചകളും സജീവമാണ്. മൂന്നുപേര്‍ ചുരുക്കപ്പട്ടികയില്‍ ഉണ്ടെന്നാണ് സൂചന. തിങ്കളാഴ്ചയോടെ പുതിയ കമ്മീഷണറെ പ്രഖ്യാപിക്കാനാണ് സാധ്യത. സാംബ ശിവറാവു എസ്‌സി എസ്ടി വികസന സ്‌പെഷ്യല്‍ സെക്രട്ടറിയായി ഇന്ന് ചുമതല ഏറ്റെടുത്തേക്കും.

Content Highlights: The Kerala Tax Department directed authorities not to issue new bar licenses until the fresh liquor policy is announced. The decision came from the Additional Chief Secretary. Meanwhile, discussions are ongoing to appoint a new Excise Commissioner following Sambasiva Rao’s department transfer.

---- facebook comment plugin here -----

Latest