Connect with us

National

ഇസ്ലാമാബാദിൽ ചാവേർ ആക്രമണം; 31 പേർ കൊല്ലപ്പെട്ടു

ഷെഹ്സാദ് ടൗണ്‍ മേഖലയിലെ ടര്‍ലായി ഇമാംബര്‍ഗാഹിലാണ് സംഭവം.

Published

|

Last Updated

ഇസ്ലാമാബാദ് | പാകിസ്താനിലെ ഇസ്ലാമാബാദില്‍ ഷിയാ ആരാധനാലയത്തില്‍ ചാവേര്‍ പൊട്ടിത്തെറിച്ച് 31 പേര്‍ മരിച്ചു. 169 പേര്‍ക്ക് പരിക്കേറ്റു. ഷെഹ്സാദ് ടൗണ്‍ മേഖലയിലെ ടര്‍ലായി ഇമാംബര്‍ഗാഹിലാണ് സംഭവം. പോലീസും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. വിശ്വാസികള്‍ ഒത്തുകൂടിയ സ്ഥലത്തേക്ക് കടക്കാന്‍ ശ്രമിച്ച ചാവേറിനെ പ്രധാന കവാടത്തില്‍ ഗാര്‍ഡുകള്‍ തടഞ്ഞു നിര്‍ത്തിയിരുന്നു. തുടര്‍ന്ന് ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

സ്ഫോടനത്തില്‍ പരിക്കേറ്റവരെ പാകിസ്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്കും പോളിക്ലിനിക് ആശുപത്രിയിലേക്കും മാറ്റി. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തില്‍ ഇസ്ലാമാബാദിലെ ജി 11 മേഖലയിലെ കോടതിയ്ക്ക് പുറത്ത് സ്ഫോടനം നടന്നിരുന്നു. അന്ന് 12 പേര്‍ കൊല്ലപ്പെടുകയും മുപ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

---- facebook comment plugin here -----

Latest