Connect with us

National

അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടം; പേഴ്‌സണല്‍ സെക്രട്ടറിയുടെ മൊഴിയെടുത്തു

കേസ് അന്വേഷിക്കുന്ന മഹാരാഷ്ട്ര പോലീസിന്റെ സി ഐ ഡി സംഘമാണ് പേഴ്‌സണല്‍ സെക്രട്ടറി അവിനാഷ് സോള്‍വതിന്റെ മൊഴിയെടുത്തത്.

Published

|

Last Updated

മുംബൈ | വിമാനാപകടത്തില്‍ മരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍ സി പി നേതാവുമായ അജിത് പവാറിന്റെ പേഴ്സണല്‍ സെക്രട്ടറിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. കേസ് അന്വേഷിക്കുന്ന മഹാരാഷ്ട്ര പോലീസിന്റെ സി ഐ ഡി സംഘമാണ് പേഴ്‌സണല്‍ സെക്രട്ടറി അവിനാഷ് സോള്‍വതിന്റെ മൊഴിയെടുത്തത്.

അജിത് പവാറിന്റെ നടത്തിയ യാത്രകള്‍, അവസാന ദിനങ്ങളില്‍ ഫോണില്‍ ബന്ധപ്പെട്ടത് ആരൊക്കെയാണ് തുടങ്ങിയ വിവരങ്ങളാണ് അവിനാഷ് സോള്‍വതില്‍ നിന്ന് തേടിയത്.

അജിത് പവാറിന്റെ മറ്റ് ജീവനക്കാരുടെ മൊഴിയും അന്വേഷണം സംഘം വൈകാതെ രേഖപ്പെടുത്തുമെന്നാണ് സൂചന. കഴിഞ്ഞ മാസം 28നാണ് ബാരാമതി വിമാനത്താവളത്തിന് സമീപമുണ്ടായ വിമാനാപകടത്തില്‍ അജിത് പവാര്‍ മരിച്ചത്. വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തുന്നതിനിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന സ്വകാര്യ ജെറ്റ് വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്നുവീഴുകയായിരുന്നു.

---- facebook comment plugin here -----

Latest