Kerala
കുടുംബം തകര്‍ത്തു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതിയുമായി ആദ്യ പരാതിക്കാരിയുടെ ഭര്‍ത്താവ്
പാലക്കാട് നാട്ടുകല്‍ പോലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്.
പാലക്കാട് | ബലാത്സംഗ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി നല്‍കി ആദ്യ പരാതിക്കാരിയുടെ ഭര്‍ത്താവ്. പാലക്കാട് നാട്ടുകല്‍ പോലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്.
രാഹുല്‍ തന്റെ കുടുംബ ജീവിതം തകര്‍ത്തെന്നാണ് പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബി എന്‍ എസ് 84 വകുപ്പു പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം.
നേരത്തെ മുഖ്യമന്ത്രിക്കും ഡി ജി പിക്കും ഇയാള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി നല്‍കി ഒരു മാസമായിട്ടും നടപടി ഉണ്ടായില്ലെന്നാണ് പറയുന്നത്. മൂന്നാം ബലാത്സംഗ കേസില്‍ രാഹുലിന് ഒരാഴ്ച മുമ്പ് ജാമ്യം ലഭിച്ചിരുന്നു.
---- facebook comment plugin here -----




