Connect with us

International

ഗ്രീന്‍ലാന്‍ഡിന് പിന്തുണ പ്രഖ്യാപിച്ച് കാനഡയും ഫ്രാന്‍സും; നയതന്ത്ര കോണ്‍സുലേറ്റുകള്‍ തുറന്നു

സുരക്ഷാ കാരണങ്ങളാല്‍ തന്ത്രപ്രധാനവും ധാതുസമ്പന്നവുമായ ആര്‍ട്ടിക് ദ്വീപിനെ വാഷിംഗ്ടണ്‍ നിയന്ത്രിക്കേണ്ടതുണ്ടെന്ന് ട്രംപ് ആവര്‍ത്തിക്കുന്നതിനിടയിലാണ് നടപടി.

Published

|

Last Updated

പാരീസ്/ഒട്ടാവ | അര്‍ധ സ്വയംഭരണാവകാശമുള്ള ഡാനിഷ് പ്രദേശമായ ഗ്രീന്‍ലാന്‍ഡില്‍ നിയന്ത്രണം ഉറപ്പാക്കാനുള്ള യു എസ് ശ്രമങ്ങള്‍ക്കെതിരെ നിലപാടെടുത്ത് കാനഡയും ഫ്രാന്‍സും. ആര്‍ട്ടിക്ക് സര്‍ക്കിളിളില്‍ ഉള്‍പ്പെടുന്ന ഗ്രീന്‍ലാന്‍ഡിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തലസ്ഥാനമായ ന്യൂകില്‍ ഇന്ന് ഇരു രാഷ്ട്രങ്ങളും നയതന്ത്ര കോണ്‍സുലേറ്റുകള്‍ തുറന്നു.

സുരക്ഷാ കാരണങ്ങളാല്‍ തന്ത്രപ്രധാനവും ധാതുസമ്പന്നവുമായ ആര്‍ട്ടിക് ദ്വീപിനെ വാഷിംഗ്ടണ്‍ നിയന്ത്രിക്കേണ്ടതുണ്ടെന്ന് ട്രംപ് ആവര്‍ത്തിക്കുന്നതിനിടയിലാണ് നിലപാട് വ്യക്തമാക്കി കാനഡയും ഫ്രാന്‍സും രംഗത്തെത്തിയത്. നയതന്ത്ര ദൗത്യങ്ങള്‍ തുറക്കാനുള്ള തീരുമാനം ഗ്രീന്‍ലാന്‍ഡിന്റെ വളര്‍ന്നുവരുന്ന സ്വയംഭരണത്തിനുള്ള അംഗീകാരമാണ് ഈ നയതന്ത്ര ദൗത്യങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗ്രീന്‍ലാന്‍ഡുകാരുടെ വിജയമാണ് ഇതെന്ന് ഗ്രീന്‍ലാന്‍ഡ് സര്‍വകലാശാലയിലെ രാഷ്ട്രീയ ശാസ്ത്രജ്ഞനായ ജെപ്പെ സ്ട്രാന്‍ഡ്‌സ്ബ്‌ജെര്‍ഗ് പറഞ്ഞു.

ന്യൂക്കിലേക്കുള്ള സന്ദര്‍ശന വേളയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പാരീസില്‍ കോണ്‍സുലേറ്റ് തുറക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു. അവിടെ അദ്ദേഹം ഗ്രീന്‍ലാന്‍ഡുമായുള്ള യൂറോപ്പിന്റെ ‘ഐക്യദാര്‍ഢ്യം’ പ്രകടിപ്പിക്കുകയും ട്രംപിന്റെ അഭിലാഷങ്ങളെ വിമര്‍ശിക്കുകയും ചെയ്തു.

ആര്‍ട്ടിക് മേഖലയിലെ വാഷിങ്ടണിന്റെ സുരക്ഷാ ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യുന്നതിനായി യുഎസ്-ഡെന്‍മാര്‍ക്ക്-ഗ്രീന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളുടെ വര്‍ക്കിങ് ഗ്രൂപ്പ് നിലവില്‍ വന്നിട്ടുണ്ടെങ്കിലും ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തിയിട്ടില്ല.

 

Latest