Kerala
സിദ്ധാര്‍ഥന്റെ മരണം: മുന്‍ ഡീനും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണമെന്ന് ഹൈക്കോടതി
റാഗിങിന് കടുത്ത ശിക്ഷ നല്‍കുന്ന നിയമം സംസ്ഥാനം നടപ്പാക്കണം.
		
      																					
              
              
            കൊച്ചി | പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ മുന്‍ ഡീനും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണമെന്ന് ഹൈക്കോടതി. അച്ചടക്ക നടപടികളുമായി ഇരുവരും സഹകരിക്കണം.
കുറ്റക്കാരായ വിദ്യാര്‍ഥികള്‍ക്കെതിരെ സര്‍വകലാശാല ഉചിതമായ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. റാഗിങിന് കടുത്ത ശിക്ഷ നല്‍കുന്ന നിയമം സംസ്ഥാനം നടപ്പാക്കണം. മുന്‍ ഡീനുള്‍പ്പെടെ നല്‍കിയ ഹരജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
2024 ഫെബ്രുവരി 18നാണ് ബിരുദ വിദ്യാര്‍ഥിയായ ജെ എസ് സിദ്ധാര്‍ഥനെ സര്‍വകലാശാലാ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്രൂരമായ റാഗിങിന് ഇരയായതിനെ തുടര്‍ന്ന് സിദ്ധാര്‍ഥന്‍ ജീവനൊടുക്കുകയായിരുന്നു എന്നാണ് പോലീസ് നിഗമനം. കേസില്‍ പ്രതികളായ 19 വിദ്യാര്‍ഥികളെ സര്‍വകലാശാല പുറത്താക്കിയിരുന്നു. വിദ്യാര്‍ഥികള്‍ കുറ്റക്കാരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെടുത്തതെന്ന് സര്‍വകലാശാല ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. സിദ്ധാര്‍ഥന്റെ അമ്മ എം ആര്‍ ഷീബ നല്‍കിയ അപ്പീലിലായിരുന്നു സര്‍വകലാശാലാ നടപടി.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
