Connect with us

Kerala

ഗൂഢാലോചന അന്വേഷിക്കണം; സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ യൂത്ത് കോണ്‍ഗ്രസ് ഡി ജി പിക്കു പരാതി നല്‍കി

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയില്‍ നല്‍കിയ പരാതിയില്‍ എ എന്‍ ഷംസീറിന്റെ ഫോണ്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു

Published

|

Last Updated

കണ്ണൂര്‍ | ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന് വ്യാജ പ്രചാരണം നടത്തിയതു സ്പീക്കര്‍ എ എന്‍ ഷംസീറാണെന്നും ഈ ഗൂഢാലോചന അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡി ജി പിക്കു പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയില്‍ നല്‍കിയ പരാതിയില്‍ എ എന്‍ ഷംസീറിന്റെ ഫോണ്‍ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

സി പി എം പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത് മന്ത്രിയുടെ ഗണ്‍മാനാണെന്ന് ആരോപണവുമായി കെ എസ് യു രംഗത്തുവന്നു. മന്ത്രി നിന്നിരുന്നതിന്റെ വലതുഭാഗത്തേക്ക് കരിങ്കൊടിയുമായി വന്ന കെ എസ് യുക്കാരനാണ് മന്ത്രിയെ ആക്രമിച്ചതെന്നാണ് സിപിഎം നേതാക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ കെ എസ് യുക്കാര്‍ മന്ത്രിയുടെ സമീപത്തേക്ക് എത്തിയിട്ടില്ലെന്നും മന്ത്രിയുടെ ഗണ്‍മാനാണ് ദൃശ്യത്തിലുള്ളതെന്നും കെ എസ് യു ആരോപിക്കുന്നു.

 

Latest