Connect with us

Achievements

നിംഹാന്‍സ് എം ഫില്‍ എന്‍ട്രന്‍സ്: രണ്ടാം റാങ്ക് നേടി ബാസിത്ത് നൂറാനി

ജാമിഅ മദീനത്തുന്നൂറില്‍ നിന്നും ബി എ ഇംഗ്ലീഷ് ബിരുദ പഠനത്തോടൊപ്പം ബാച്ച്‌ലര്‍ ഇന്‍ ഇസ്‌ലാമിക് സ്റ്റഡീസ് പൂര്‍ത്തിയാക്കി. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് തമിഴ്‌നാടില്‍ നിന്ന് സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റേഴ്‌സ്.

Published

|

Last Updated

പൂനൂര്‍ | ബാംഗ്ലൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ് (NIMHANS) എം ഫില്‍ എന്‍ട്രന്‍സ് എക്‌സാമില്‍ ഓള്‍ ഇന്ത്യാ തലത്തില്‍ രണ്ടാം റാങ്ക് നേടി പി സി ബാസിത്ത് നൂറാനി. ഇന്ത്യയിലും ലോകമെമ്പാടുമുള്ള മെന്റല്‍ ഹെല്‍ത്ത്, ന്യൂറോ സയന്‍സ് വിഭാഗങ്ങളിലെ മുന്‍നിര സ്ഥാപനമാണ് നിംഹാന്‍സ്. സൈക്യാട്രിസ്റ്റുകള്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കേഴ്‌സ് തുടങ്ങിയ മെന്റല്‍ ഹെല്‍ത്ത് വിദഗ്ധരെ വാര്‍ത്തെടുക്കുന്നതിലും പരിശീലിപ്പിക്കുന്നതിലും നിംഹാന്‍സ് നിര്‍ണായക പങ്കാണ് വഹിക്കുന്നത്.

മെന്റല്‍ ഹെല്‍ത്ത്, തെറാപ്പികള്‍, കമ്മ്യൂണിറ്റി വര്‍ക്കുകള്‍ തുടങ്ങി രണ്ട് വര്‍ഷം നീണ്ടു നില്‍ക്കുന്ന കോഴ്‌സാണ് നിംഹാന്‍സിന്റേത്.

ജാമിഅ മദീനത്തുന്നൂറില്‍ നിന്നും ബി എ ഇംഗ്ലീഷ് ബിരുദ പഠനത്തോടൊപ്പം ബാച്ച്‌ലര്‍ ഇന്‍ ഇസ്‌ലാമിക് സ്റ്റഡീസ് പൂര്‍ത്തിയാക്കിയ ബാസിത്ത് നൂറാനി പിന്നീട്, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് തമിഴ്‌നാടില്‍ നിന്ന് സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റേഴ്‌സ് ചെയ്തു. മലപ്പുറം ജില്ലയിലെ വളവന്നൂര്‍ സ്വദേശികളായ അബ്ദുറഹ്മാന്‍-ഫാത്തിമ ദമ്പതികളുടെ മകനാണ്. ബാസിത്തിനെ ജാമിഅ മദീനത്തുന്നൂര്‍ ഫൗണ്ടര്‍ കം റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരിയും അക്കാദമിക് കൗണ്‍സിലും അഭിനന്ദിച്ചു.

 

Latest