Connect with us

Kerala

പമ്പയാറ്റില്‍ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ഥിയെ കാണാതായി

പത്തനംതിട്ട കോഴഞ്ചേരി പമ്പ് ഹൗസിനു സമീപത്തെ കടവില്‍ കുളിക്കാനിറങ്ങിയവരില്‍ ഒരാളെയാണ് കാണാതായത്. പത്തനംതിട്ടയില്‍ നിന്നും സ്‌കൂബ ടീം സംഭവ സ്ഥലത്ത് എത്തി

Published

|

Last Updated

കോഴഞ്ചേരി | പമ്പയാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ മൂന്ന് കുട്ടികളില്‍ ഒരാളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പത്തനംതിട്ട കോഴഞ്ചേരി പമ്പ് ഹൗസിനു സമീപത്തെ കടവില്‍ കുളിക്കാനിറങ്ങിയവരില്‍ ഒരാളെയാണ് കാണാതായത്. പത്തനംതിട്ടയില്‍ നിന്നും സ്‌കൂബ ടീം സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.

കോഴഞ്ചേരി സെന്റ് തോമസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥികളായ ആറു പേരാണ് കുളിക്കാന്‍ ഇറങ്ങിയത്. ഒഴുക്കില്‍പ്പെട്ട കുട്ടിയെ മറ്റു രണ്ടുപേരും ചേര്‍ന്ന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. കുട്ടിയെ കരയിലേക്ക് വലിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടെ കൈവിട്ടു പോവുകയായിരുന്നു.

പത്തനംതിട്ട സ്വദേശിയാണ് കാണാതായ കുട്ടിയെന്നാണ് വിവരം.

 

Latest