Connect with us

Kerala

അതിതീവ്ര മഴയ്ക്ക് സാധ്യത; നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഏഴ് ജില്ലകളില്‍ നാളെ ഓറഞ്ചും അലര്‍ട്ടും പ്രഖ്യാപിച്ചു

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് മഴ ശക്തമാകുന്നു. നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കാണ് സാധ്യത.

നാളെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിങ്കളാഴ്ച പാലക്കാട്, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചത്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ഏഴ് ജില്ലയില്‍ മഞ്ഞ അലര്‍ട്ടും തുടരുകയാണ്.

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനുമാണ് സാധ്യത. കേരളം-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Content Highlights:The India Meteorological Department issued a red alert for Kozhikode, Wayanad, and Kannur predicting extremely heavy rainfall. Orange alerts were issued across seven districts today and Monday warnings cover Idukki and Palakkad. Fishing has been strictly prohibited along Kerala coasts until Monday

 

Latest