Connect with us

National

ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അപകടം; മൂന്ന് പേര്‍ മരിച്ചു

അപകടത്തിന് പിന്നാലെ ട്രാവലര്‍ ഡ്രൈവര്‍ വാഹനത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ടു.

Published

|

Last Updated

ജയ്പൂര്‍| രാജസ്ഥാനിലെ നാഷണല്‍ ഹൈവേ 48ല്‍ ബാഗ്രുവിന് സമീപം ട്രാവലറും ട്രെയിലറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. 19 പേര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ട്രാവലര്‍ മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ട്രാവലര്‍ ഡ്രൈവര്‍ വാഹനത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ടു.

മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നുള്ള 30 പേരാണ് ട്രാവലറിലുണ്ടായത്. സംഘം ഖാട്ടു ശ്യാമില്‍ നിന്ന് സലാസറിലേക്ക് പോവുകയായിരുന്നു ഇവര്‍. ഉറങ്ങിക്കിടക്കുമ്പോഴാണ് അപകടമുണ്ടായതെന്ന് യാത്രക്കാര്‍ പറഞ്ഞു.മൂന്ന് പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.

അവരുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റ 19 പേരില്‍ 7 പേരെ വിദഗ്ധ ചികിത്സയ്ക്കായി ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിലേക്ക് മാറ്റി. പോലീസും പട്രോളിംഗ് യൂണിറ്റും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Content Highlights: Three people died and 19 others were injured when a traveller collided with a trailer on National Highway 48 near Bagru in Rajasthan. The accident occurred early in the morning as the vehicle attempted to overtake another. The victims, pilgrims from Maharashtra, were heading toward Salasar.

Latest