Kerala
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സീലിങ് അടര്‍ന്നുവീണു; വന്‍ അപകടം ഒഴിവായി
മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ കെട്ടിടത്തിന് പുറത്താണ് അപകടമുണ്ടായത്
കോഴിക്കോട്| കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സീലിങ് അടര്‍ന്നുവീണ് അപകടം. രോഗികളും കൂട്ടിരിപ്പുകാരും അത്ഭുതകരമായി രക്ഷപ്പെട്ടു. മാതൃശിശു സംരക്ഷണ കേന്ദ്രത്തിന്റെ കെട്ടിടത്തിന് പുറത്താണ് അപകടമുണ്ടായത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായതെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.
സീലിങ് അടര്‍ന്ന് വീണ സമയത്ത് സ്ഥലത്ത് ആളുകള്‍ ഇല്ലാതിരുന്നത് വന്‍ അപകടം ഒഴിവായി. സാധാരണ കൂട്ടിരിപ്പുകാര്‍ കിടക്കുന്ന സ്ഥലത്തേക്കാണ് കോണ്‍ഗ്രീറ്റ് കഷ്ണങ്ങള്‍ അടര്‍ന്നു വീണത്. ഇന്നലെ രാത്രി കനത്ത മഴയായിരുന്നതിനാല്‍ അവിടെയുണ്ടായിരുന്ന കൂട്ടിരിപ്പുകാര്‍ മാറിയതു കൊണ്ടാണ് വന്‍ദുരന്തം ഒഴിവായത്. കെട്ടിടത്തിന്റെ പലഭാഗങ്ങളിലും ഏത് സമയവും അടര്‍ന്ന് വീഴാവുന്ന സ്ഥിതിയില്‍ വിള്ളലുകള്‍ കാണാന്‍ സാധിക്കും.
Content Highlights: A major accident was averted at Kozhikode Medical College when a ceiling collapsed outside the Maternal and Child Care Center. Patients and bystanders escaped unhurt as no one was present during the early morning incident. Cracks on various parts of the building pose continuous risks.





