Connect with us

Kerala

വൈദ്യുതി കമ്പി മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് യുവാവിന് പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനം

സ്വകാര്യ വാഹനത്തില്‍ എത്തിയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തതെന്നും സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി വാഹനത്തില്‍ വെച്ചാണ് പോലീസ് മര്‍ദിച്ചതെന്നുമാണ് പരാതിയില്‍ പറയുന്നത്

Published

|

Last Updated

കോട്ടയം | വൈദ്യുതി കമ്പി മോഷ്ടിച്ചെന്ന് ആരോപിച്ച് ദളിത് യുവാവിനെ പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദിച്ചതായി പരാതി. കോട്ടയം പൂഞ്ഞാര്‍ പെരിങ്ങളം സ്വദേശി പി ആര്‍ അഭിലാഷിനെയാണ് മര്‍ദ്ദിച്ചത്. സ്വകാര്യ വാഹനത്തില്‍ എത്തിയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തതെന്നും സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴി വാഹനത്തില്‍ വെച്ചാണ് പോലീസ് മര്‍ദിച്ചതെന്നുമാണ് പരാതിയില്‍ പറയുന്നത്. സ്റ്റേഷനിലെത്തിച്ച ശേഷം അഭിലാഷിനെ വിട്ടയക്കുകയും ചെയ്തു.

നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് അഭിലാഷ്. പാലാ ഡിവൈ എസ് പിക്ക് പരാതി നല്‍കിയിട്ടുണ്ട്. പോലീസ് അകാരണമായി ക്രൂരമായി മര്‍ദിച്ചെന്ന് അഭിലാഷിന്റെ സഹോദരന്‍ ടി ടി വിനീഷ് മാധ്യമങ്ങളോട് പറഞ്ഞു. വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തപ്പോള്‍ തന്നെ പോലീസ് അടിച്ചു. അടിവസ്ത്രം ഇടാന്‍ പോലും സമ്മതിച്ചില്ല.

പോലീസ് സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചപ്പോള്‍ തന്നെ അഭിലാഷിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായെന്ന് എസ് ടി പ്രമോട്ടര്‍ ജിഷ്ണു തങ്കച്ചനും പറഞ്ഞു. നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് കുടുംബം അറിയിച്ചു. എന്നാല്‍ കസ്റ്റഡി മര്‍ദ്ദന ആരോപണം പാടേ നിഷേധിക്കുകയാണ് പോലീസ്.

Content Highlights: A Dalit youth from Poonjar in Kottayam district was allegedly beaten by police in a private vehicle after being taken into custody over electric wire theft allegations. He is currently receiving treatment at Kottayam Medical College Hospital. His family lodged a formal complaint with the Pala DySP.

 

Latest