Connect with us

Kozhikode

പ്രകൃതി വിഭവങ്ങളുടെ വീണ്ടെടുപ്പ്; അന്താരാഷ്ട്ര ഉച്ചകോടിക്കായി ഡോ. അബ്ദുസ്സലാം ചിക്കാഗോയിലേക്ക്

പുനരുത്പാദനം സാധ്യമാകാത്ത ജലം, വായു, മണ്ണ്, സൂര്യപ്രകാശം എന്നിവയുടെ സംരക്ഷണവും പരിപാലനവും സംബന്ധിച്ച് ഈ മാസം 26 മുതല്‍ 29 വരെയാണ് അന്താരാഷ്ട്ര ഉച്ചകോടി നടക്കുന്നത്.

Published

|

Last Updated

നോളജ് സിറ്റി | അമേരിക്കയിലെ ചിക്കാഗോയില്‍ നടക്കുന്ന അന്താരാഷ്ട്ര ഉച്ചകോടിയില്‍ മര്‍കസ് നോളജ് സിറ്റി സി ഇ ഒ. ഡോ. അബ്ദുസ്സലാം മുഹമ്മദ് പങ്കെടുക്കും. ജലോപയോഗ-മാലിന്യ സംസ്‌കരണ മേഖലയിലെ അന്താരാഷ്ട്ര സംഘടനയായ ഡബ്ല്യു ഡബ്ല്യു എം ഐ യൂണിവേഴ്സിറ്റി ഓഫ് ഇലിനോയ്സ് ചിക്കാഗോ, പെര്‍ദു യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ഫ്ളോറിഡ എന്നിവയുടെ സഹകരണത്തോടെയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.

പുനരുത്പാദനം സാധ്യമാകാത്ത ജലം, വായു, മണ്ണ്, സൂര്യപ്രകാശം എന്നിവയുടെ സംരക്ഷണവും പരിപാലനവും സംബന്ധിച്ച് ഈ മാസം 26 മുതല്‍ 29 വരെയാണ് അന്താരാഷ്ട്ര ഉച്ചകോടി നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ നാല്‍പതോളം രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരാണ് ഉച്ചകോടിയില്‍ സംബന്ധിക്കുന്നത്.

മര്‍കസ് നോളജ് സിറ്റിയില്‍ നടപ്പാക്കിയിരിക്കുന്ന ജല, മാലിന്യ, വെളിച്ച, മണ്ണ് സംരംക്ഷണ പദ്ധതികളെ വിവിധ ലോക രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ മുന്നില്‍ അവതരിപ്പിക്കാനും അവരുടെ നാടുകളില്‍ നടപ്പാക്കിയ വിവിധ പദ്ധതികളെ കുറിച്ച് പഠിക്കാനും പദ്ധതികളില്‍ പരസ്പര സഹകരണം നടപ്പാക്കാനുമാണ് സമ്മിറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതുവഴി മര്‍കസ് നോളജ് സിറ്റിയിലും പരിസര പ്രദേശത്തും പ്രായോഗികമായ ജലം സംരക്ഷണ-പുനരുപയോഗ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സാധിക്കുമെന്ന് ഡോ. അബ്ദുസ്സലാം പ്രത്യാശ പ്രകടിപ്പിച്ചു.

 

---- facebook comment plugin here -----

Latest