Connect with us

Kerala

പാചകവാതക ക്ഷാമം രൂക്ഷം; തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാന്റീനിലെ മെനുവിൽ അരി ആഹാരം ഇല്ല

ക്ഷാമം തുടര്‍ന്നാല്‍ ക്യാന്റീന്‍ അടച്ചു പൂട്ടേണ്ട അവസ്ഥയാനുള്ളത്.

Published

|

Last Updated

തിരുവനന്തപുരം| സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ക്യാന്റീനിലെ പ്രധാന മെനുവില്‍ നിന്ന് അരി ആഹാരം വെട്ടി കുറച്ചു. അതിനു പകരമായി ചപ്പാത്തിയും പൊറോട്ടയും മെനുവില്‍ ഉള്‍പ്പെടുത്തി. മെഡിക്കല്‍ കോളജ് സഹകരണ ക്യാന്റീനില്‍ ആണ് പ്രതിസന്ധി രൂക്ഷമായത്. ക്ഷാമം തുടര്‍ന്നാല്‍ ക്യാന്റീന്‍ അടച്ചു പൂട്ടേണ്ട അവസ്ഥയാനുള്ളത്.

ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ആശ്രയിക്കുന്ന ക്യാന്റീനാണിത്. ദിവസവും 4 മുതല്‍ 5 വരെയുള്ള സിലിണ്ടറുകളാണ് ഇവിടെ പാചകം ചെയ്യാനായി ഉപയോഗിക്കുന്നത്.

പാചകവാതക സിലിണ്ടര്‍ പ്രതിസന്ധിയില്‍ കൂടുതല്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനം താളം തെറ്റുകയാണ്. ഹോസ്റ്റലുകളും കാറ്ററിങ് സ്ഥാപനങ്ങളും  കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. പാചകവാതക സിലിണ്ടര്‍ പ്രതിസന്ധിയെ തുടര്‍ന്ന് മുംബൈ, ബെംഗളൂരു നഗരങ്ങളില്‍ നൂറുകണക്കിന് ഹോട്ടലുകള്‍ പൂട്ടിയെന്നാണ് വിവരം.

 

Latest