Connect with us

National

ദേശീയ പതാകയെ അപമാനിച്ചു: ഹാർദിക് പാണ്ഡ്യയ്ക്കെതിരെ പരാതി

അഭിഭാഷകന്‍ വാജിദ് ഖാനാണ് ശിവാജി നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

Published

|

Last Updated

പൂനൈ| ഞായറാഴ്ച അഹ്മദാബാദില്‍ നടന്ന ടി20 ലോകകപ്പ് വിജയാഘോഷത്തിനിടെ ഇന്ത്യന്‍ ദേശീയ പതാകയോട് അനാദരവ് കാണിച്ചുവെന്ന് ആരോപിച്ച് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരെ പരാതി നല്‍കി.  അഭിഭാഷകന്‍ വാജിദ് ഖാനാണ് ശിവാജി നഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

കഴിഞ്ഞ ദിവസം നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയതിന് ശേഷം കാമുകി മഹിക ശര്‍മ്മയ്ക്കൊപ്പം മൈതാനത്ത് ആഘോഷിക്കുന്നതിനിടെ പാണ്ഡ്യ ത്രിവര്‍ണ്ണ പതാക അദ്ദേഹത്തിന്റെ മേല്‍ പുതച്ചിരുന്നു. ഇത് ദേശീയ പതാകയോടുള്ള അനാദരവിന് തുല്യമാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പരാതിക്കാരന്‍ പോലീസിനോട് ആവശ്യപ്പെട്ടു.

നിങ്ങള്‍ ടി20 ലോകകപ്പ് കണ്ടിട്ടുണ്ടാകും. വിജയത്തിന്റെ ആഘോഷത്തില്‍ ഹാര്‍ദിക് പാണ്ഡ്യ കാമുകിക്കൊപ്പം നൃത്തം ചെയ്തിരുന്നു. ദേശീയ പതാക അദ്ദേഹത്തിന്റെ പുറകില്‍ കെട്ടിവെച്ച നിലയിലായിരുന്നു. 1971ലെ ദേശീയ പതാക നിയമത്തിലെ സെക്ഷന്‍ 2 അനുസരിച്ച്, ദേശീയ പതാകയുടെ അന്തസ്സിനെ നാം ബഹുമാനിക്കണം. എന്നിട്ടും തന്റെ വിജയത്തിന്റെ ആഘോഷത്തില്‍ മുഴുകിയ ഹാര്‍ദിക് പാണ്ഡ്യ ദേശീയ പതാക ധരിച്ചുകൊണ്ട് കാമുകിക്കൊപ്പം വേദിയില്‍ കിടന്നു. അത് ദേശീയ പതാകയെ അപമാനിക്കുന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു’ -വാജിദ് ഖാന്‍ എ.എന്‍.ഐയോട് പറഞ്ഞു.

---- facebook comment plugin here -----

Latest