Kerala
പി ആർ ഡി പരസ്യം: കോൺഗ്രസിന്റെ ഹരജി പ്രഥമ ദൃഷ്ട്യാ നിലനിൽക്കില്ലെന്ന് ഹൈക്കോടതി
പി ആർ ഡി രേഖകൾ ഹാജരാക്കാൻ നിർദ്ദേശിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല
കൊച്ചി | സംസ്ഥാന പി ആർ ഡി നൽകിയ പത്രപരസ്യങ്ങൾക്കെതിരെ കോൺഗ്രസ് സമർപ്പിച്ച ഹർജി പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് ബോധ്യപ്പെടുന്നില്ലെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് കേസിൽ നിർണ്ണായക നിരീക്ഷണം നടത്തിയത്. വിഷയം പൊതുതാൽപ്പര്യ ഹർജിയായി പരിഗണിക്കാൻ കഴിയുമോ എന്ന് കോടതി ആദ്യം പരിശോധിക്കും.
പി ആർ ഡി രേഖകൾ ഹാജരാക്കാൻ നിർദ്ദേശിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹർജിയിൽ മറുപടി നൽകാൻ സർക്കാരിന് പത്ത് ദിവസം സമയം അനുവദിച്ചിട്ടുണ്ട്. എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുൻ ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനയ്ക്കൽ എന്നിവരാണ് കോടതിയെ സമീപിച്ചത്.
പരസ്യം സുപ്രീംകോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്നും ഇതിനായി ചെലവാക്കിയ തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന വാദം. പരസ്യത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും കോൺഗ്രസ് പൊതുതാൽപ്പര്യ ഹർജിയിലൂടെ ആവശ്യപ്പെട്ടിരുന്നു.
Summary
The Kerala High Court has expressed doubts over the maintainability of a Public Interest Litigation (PIL) filed by Congress leaders against PRD advertisements. A division bench led by the Chief Justice stated that the court would first examine if the matter qualifies as a PIL and declined to order the production of PRD records at this stage. The State government has been given ten days to file a detailed response to the allegations.



