Kerala
ബൈക്ക് ലോറിക്കടിയിൽപ്പെട്ട് അപകടം; യുവാവിന് ദാരുണാന്ത്യം
മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരം| കഴക്കൂട്ടം കണിയാപുരത്ത് ബൈക്ക് ലോറിക്കടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. കണിയാപുരം പള്ളിനട സ്വദേശി അഫ്രാന്‍ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.45ന് മസ്താന്‍ മുക്കിലായിരുന്നു അപകടം. സിമന്റ് കയറ്റിപ്പോയ ലോറിയില്‍ തട്ടിയ ബൈക്ക് മറിഞ്ഞ് ലോറിക്കടിയില്‍പ്പെടുകയായിരുന്നു. റോഡിലേക്കു വീണ അഫ്രാന്റെ തലയില്‍ക്കൂടി ലോറിയുടെ പിന്‍ ചക്രം കയറിയിറങ്ങുകയായിരുന്നു. അഫ്രാന്‍ സംഭവ സ്ഥലത്തുവച്ച് തന്നെ മരിക്കുകയായിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
---- facebook comment plugin here -----



