Kerala
തിരുവനന്തപുരത്ത് ഒരു വയസുകാരി മരിച്ച നിലയിൽ
ആശുപത്രില്‍ കൊണ്ടുവന്നപ്പോള്‍ കുട്ടി മരിച്ച നിലയിലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
തിരുവനന്തപുരം| ഒരു വയസുള്ള പെണ്‍കുട്ടിയെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കണിച്ചോട് സ്വദേശി സുബാഷ് അശ്വതി ദമ്പതികളുടെ മകള്‍ പവിത്ര (1) യാണ് മരിച്ചത്. കുട്ടിയുടെ അമ്മൂമ്മ തൊഴിലുറപ്പ് ജോലി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ മുറിയില്‍ കുഞ്ഞ് ഉറങ്ങുന്ന പോലെ കിടക്കുന്നത് കണ്ടു. തട്ടിവിളിച്ചപ്പോള്‍ അനക്കമില്ലാത്തതിനാല്‍ ഉടന്‍ തന്നെ കാരേറ്റുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രില്‍ കൊണ്ടുവന്നപ്പോള്‍ കുട്ടി മരിച്ച നിലയിലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ വെഞ്ഞാറമൂട് പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.







