Kerala
വി പി സാനുവിനെ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റായി നിയമിച്ചു
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമാണ് വി പി സാനു.
തിരുവനന്തപുരം| എസ്എഫ്ഐ മുന്‍ ദേശീയ പ്രസിഡന്റ് വി പി സാനു സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ. നിലവിലെ പ്രസിഡന്റ് യു ഷറഫലി നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമാണ് വി പി സാനു.
തവനൂര്‍ നിയോജക മണ്ഡലത്തില്‍ സാനു മത്സരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സിറ്റിങ് എംഎല്‍എ കെ ടി ജലീലിനെ തന്നെ വീണ്ടും നിയോഗിക്കാന്‍ സിപിഐഎം തീരുമാനിച്ചിരുന്നു. ഇതോടെയാണ് സാനുവിനെ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി നിയോഗിക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം. മലപ്പുറം വളാഞ്ചേരി സ്വദേശിയായ സാനു വിദ്യാർഥി രംഗത്ത് കൂടിയാണ് പൊതുപ്രവർത്തന രംഗത്ത് എത്തുന്നത്. മലപ്പുറത്ത് നിന്നും രണ്ട് തവണ ലോക്സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.
---- facebook comment plugin here -----






