Connect with us

National

റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യ എന്തിന് യുഎസ് അനുമതിക്ക് കാത്ത് നിൽക്കണം?: രാഹുൽ ഗാന്ധി

ഇന്ത്യയെപ്പോലെ വലിയൊരു രാജ്യം സ്വന്തം നയതന്ത്ര ബന്ധങ്ങൾ തീരുമാനിക്കാൻ മറ്റൊരു രാജ്യത്തെ അനുവദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും രാഹുൽ

Published

|

Last Updated

ന്യൂഡൽഹി | അമേരിക്കയും ഇസ്റാഈലും ഇറാനും ഉൾപ്പെട്ട പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യയെ സാരമായി ബാധിക്കുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം തടസ്സപ്പെടുന്നത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെയും ഊർജ്ജ ലഭ്യതയെയും നേരിട്ട് ബാധിക്കുമെന്ന് അദ്ദേഹം പാർലമെന്റിൽ മുന്നറിയിപ്പ് നൽകി. സംഘർഷം രൂക്ഷമായാൽ രാജ്യത്ത് പാചകവാതക ക്ഷാമം രൂക്ഷമാകുമെന്ന ആശങ്ക ജനങ്ങൾക്കിടയിൽ പടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഏതൊരു രാജ്യത്തിന്റെയും അടിത്തറ എന്നത് അതിന്റെ ഊർജ്ജ സുരക്ഷയാണ്. ഏത് രാജ്യത്തുനിന്ന് എണ്ണ വാങ്ങണം, ഗ്യാസ് വാങ്ങണം എന്നത് ഇന്ത്യ സ്വന്തം നിലയ്ക്ക് തീരുമാനിക്കേണ്ട കാര്യമാണ്. എന്നാൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന കാര്യത്തിലുൾപ്പെടെ അമേരിക്കൻ പ്രസിഡന്റിന്റെയും മറ്റ് വിദേശ രാജ്യങ്ങളുടെയും അനുമതിക്ക് വേണ്ടി ഇന്ത്യ കാത്തുനിൽക്കുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു.

ഇന്ത്യയെപ്പോലെ വലിയൊരു രാജ്യം സ്വന്തം നയതന്ത്ര ബന്ധങ്ങൾ തീരുമാനിക്കാൻ മറ്റൊരു രാജ്യത്തെ അനുവദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഊർജ്ജ സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യ വിട്ടുവീഴ്ച ചെയ്യുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

Summary

Rahul Gandhi expressed grave concerns in the Lok Sabha regarding the impact of the Middle East conflict on India’s energy security and economy. He warned that any closure of the Strait of Hormuz would lead to widespread panic over LPG and fuel supplies. Furthermore, he criticized the government for allowing US influence over India’s sovereign decisions regarding oil and gas purchases from nations like Russia.

Latest