Kerala
കേരളത്തിൽ യു ഡി എഫ് അധികാരത്തില്‍ വരുമെന്ന് എക്സിറ്റ് പോളുകൾ
പത്തുവര്‍ഷമായി പ്രതിപക്ഷത്താണ് യുഡിഎഫ്
തിരുവനന്തപുരം| കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് അധികാരത്തില്‍ വരുമെന്ന് എക്സിറ്റ് പോള്‍ ഫലം. ഇടതുകോട്ടകള്‍ തകര്‍ത്ത് യു ഡി എഫ് മുന്നേറ്റം നടത്തുമെന്ന് വിവിധ എക്സിറ്റ് പോളുകള്‍ വ്യക്തമാക്കുന്നത്. പത്തുവര്‍ഷമായി പ്രതിപക്ഷത്താണ് യുഡിഎഫ്.
പീപ്പിള്‍സ് പള്‍സ് സര്‍വേയില്‍ യുഡിഎഫിന് 75-85 സീറ്റ് വരേയും എല്‍ഡിഎഫിന് 55-65 സീറ്റ് വരേയും എന്‍ഡിഎക്ക് മൂന്ന് സീറ്റ് വരേയും പ്രവചിക്കുന്നു.
പി മാര്‍ക്ക് സര്‍വേയില്‍ യുഡിഎഫിന് 70-79 സീറ്റ് വരേയും എല്‍ഡിഎഫിന് 62-69 സീറ്റ് വരേയും എന്‍ഡിഎക്ക് 1-4 സീറ്റ് വരേയും പ്രവചിക്കുന്നു.
മെട്രിക്‌സ് സര്‍വേയില്‍ യുഡിഎഫിന് 72-84 സീറ്റ് വരേയും എല്‍ഡിഎഫിന് 52-61 സീറ്റ് വരേയും എന്‍ഡിഎക്ക് 3-5 സീറ്റ് വരേയും പ്രവചിക്കുന്നു.
ടൈംസ് നൗ സര്‍വേയില്‍ യുഡിഎഫിന് 70-75 സീറ്റ് വരേയും എല്‍ഡിഎഫിന് 60-65 സീറ്റ് വരേയും എന്‍ഡിഎക്ക് 3-7 സീറ്റ് വരേയും പ്രവചിക്കുന്നു.
വോട്ട് വൈബ് സര്‍വേയില്‍ യുഡിഎഫിന് 70-80 സീറ്റ് വരേയും എല്‍ഡിഎഫിന് 58-68 സീറ്റ് വരേയും എന്‍ഡിഎക്ക് നാല് സീറ്റ് വരേയും പ്രവചിക്കുന്നു.
ആക്‌സിസ് മൈ ഇന്ത്യ സര്‍വേയില്‍ യുഡിഎഫിന് 78-90 സീറ്റ് വരേയും എല്‍ഡിഎഫിന് 49-62 സീറ്റ് വരേയും എന്‍ഡിഎക്ക് മൂന്ന് സീറ്റ് വരേയും പ്രവചിക്കുന്നു





