Connect with us

Kerala

പത്തനംതിട്ട കലഞ്ഞൂര്‍ അനന്തു കൊലപാതകം: പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

2023 ഫെബ്രുവരിയിലാണ് അനന്തു കൊല്ലപ്പെട്ടത്.

Published

|

Last Updated

കലഞ്ഞൂര്‍| പത്തനംതിട്ട കലഞ്ഞൂര്‍ അനന്തു കൊലപാതകക്കേസില്‍ പ്രതി ശ്രീകുമാറിന് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ. പ്രതി ശ്രീകുമാര്‍ ദയ അര്‍ഹിക്കുന്നില്ലെന്നും അങ്ങേയറ്റം ഹീനമായ കുറ്റകൃത്യമാണ് നടന്നതെന്നും കോടതി വിധിയില്‍ പറയുന്നു. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

2023 ഫെബ്രുവരിയിലാണ് അനന്തു കൊല്ലപ്പെട്ടത്. ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് പ്രതി ശ്രീകുമാര്‍ അനന്തുവിനെ അടിച്ചുകൊന്ന് കനാലില്‍ തള്ളിയത്. 27കാരനായ അനന്തു കനാലില്‍ വീണ് മരിച്ചെന്നായിരുന്നു ആദ്യം കരുതിയത്. ശാസ്ത്രീയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.

എസ്റ്റേറ്റിനുള്ളില്‍ കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കുമ്പോള്‍ അവിടെ എത്തിയ ശ്രീകുമാര്‍ അനന്തു ഒറ്റയ്ക്കാകാന്‍ കാത്തിരിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ മടങ്ങിയതിന് പിന്നാലെ അനന്തു ഫോണില്‍ സംസാരിച്ചു നടക്കുമ്പോള്‍ പിന്നിലൂടെ എത്തി കമ്പി വടികൊണ്ട് അടിക്കുകയായിരുന്നു.

പിന്നീട് മൃതദേഹം തോളില്‍ ചുമന്ന് 400 മീറ്ററോളം അകലെയുള്ള കനാലില്‍ ഉപേക്ഷിക്കുകയുമായിരുന്നു. ശ്രീകുമാര്‍ ഉപേക്ഷിച്ച കമ്പി വടിയും അനന്തുവിന്റെ മൊബൈല്‍ ഫോണും കനാലില്‍ നിന്നും പോലീസ് കണ്ടെത്തിയിരുന്നു.

Latest