Kerala
ചിക്കന്‍കറി വെക്കാത്തത് ചോദ്യം ചെയ്തു: ഭര്‍ത്താവിനെ വെട്ടിക്കൊന്ന് ഭാര്യ
ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹിതരായ ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്.
ഹൈദരാബാദ്| ഹൈദരാബാദില്‍ അത്താഴത്തിന് ചിക്കന്‍കറി വെക്കാത്തത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ വെട്ടിക്കൊന്ന് ഭാര്യ. കാമറെഡ്ഡിയില്‍ ഗോസാങ്കി കോളനിയിലെ കൊടാണ്ടം ശിവജിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ ലക്ഷ്മിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രി അത്താഴത്തിന് ചിക്കന്‍ വിളമ്പാത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു. ബഹളം കേട്ട് തൊട്ടപ്പുറത്ത് കഴിയുകയായിരുന്ന ബന്ധുക്കള്‍ ഇരുവരെയും പിടിച്ചുമാറ്റിയിരുന്നു. എന്നാല്‍ ഭര്‍ത്താവ് ചിക്കന്‍ കറി തയ്യാറാക്കാത്തതിനൊപ്പം മറ്റ് പല കാര്യങ്ങളും ചൂണ്ടിക്കാട്ടി ഭാര്യ ലക്ഷ്മിയെ രൂക്ഷമായി കുറ്റപ്പെടുത്തുകയായിരുന്നെന്ന് അയല്‍വാസികള്‍ പറഞ്ഞു.
ഇതിനിടെ, കയ്യില്‍ കിട്ടിയ അരിവാളെടുത്ത് ലക്ഷ്മി ശിവജിയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. കഴുത്തിന് ഗുരുതരമായി മുറിവേറ്റ ശിവജി ഉടന്‍ തറയില്‍ വീണു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്ത ശിവജി തല്‍ക്ഷണം മരിക്കുകയും ചെയ്തു.
മുറിവില്‍ നിന്ന് ധാരാളം രക്തം വാര്‍ന്നുപോയതാണ് മരണകാരണമെന്ന് കാമറെഡ്ഡി ഇന്‍സ്‌പെക്ടര്‍ ബി. നാരഹരി പറഞ്ഞു. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹിതരായ ദമ്പതികള്‍ക്ക് രണ്ട് പെണ്‍മക്കളുണ്ട്. സുരിയുടെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.





