Kerala
പൊന്നാനി ഹാര്‍ബറില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു
യുവതിയുടെ ഭര്‍ത്താവിനെ കാണാനില്ല
മലപ്പുറം| പൊന്നാനി ഹാര്‍ബര്‍ പരിസരത്ത് കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. രായിമരക്കാര്‍ വീട്ടില്‍ മുഹമ്മത്തിന്റെ ഭാര്യ ഫാത്തിമ (22) യാണ് മരിച്ചത്.
മരണത്തില്‍ അസ്വഭാവികതയുണ്ടെന്ന് തിരൂര്‍ ഡി വൈ എസ് പി സിദ്ധിഖ് പറഞ്ഞു. യുവതിയുടെ ഭര്‍ത്താവിനെ കാണാനില്ല. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ കൊലപാതകം ആണോ എന്നുള്ള കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകു.
മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് യുവതിയെ കണ്ടവരുണ്ടെന്നും പരിസരപ്രദേശങ്ങളിലെ സിസിടിവി ഉള്‍പ്പെടെ പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. ഇന്ന് രാവിലെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടത്. പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







