Kerala
നിതിന്‍ രാജിന്റെ മരണം; ക്രൈംബ്രാഞ്ച് അന്വേഷിക്കും
കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ശിപാര്‍ശയില്‍ ഡിജിപി ഉത്തരവിറക്കി.
കണ്ണൂര്‍|കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ വിദ്യാര്‍ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ശിപാര്‍ശയില്‍ ഡിജിപി ഉത്തരവിറക്കി. ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായിട്ടാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയത്.
ഏപ്രില്‍ 10നായിരുന്നു നിതിന്‍ രാജ് അഞ്ചരക്കണ്ടി ദന്തല്‍ കോളജ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത്. കേസിലെ ഒന്നാം പ്രതി ഡോ. എം.കെ റാം മുന്‍കൂര്‍ ജാമ്യം തേടി കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു. കോടതി ഹരജി തള്ളുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ ഡോ.കെ.ടി സംഗീതയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.
നിതിന്‍ രാജിനോട് തനിക്ക് മുന്‍വൈരാഗ്യം ഇല്ലെന്നും ലോണ്‍ ആപ്പ് വായ്പയുമായി തനിക്ക് ബന്ധമില്ലെന്നും ഡോ. എന്‍.കെ. റാം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹരജിയില്‍ പറയുന്നു. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. പിന്നാലെയാണ് റാം ഹൈക്കോടതിയെ സമീപിച്ചത്.

