Kerala
കൊല്ലത്ത് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി
എഴുകോണ്‍ സ്വദേശി ലൂയിസ് ആണ് മരിച്ചത്
കൊല്ലം|കൊല്ലത്ത് എഴുകോണ്‍ സ്വദേശിയായ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. എഴുകോണ്‍ സ്വദേശി ലൂയിസ് ആണ് മരിച്ചത്. 56 വയസ്സായിരുന്നു. ജോലിക്ക് നില്‍ക്കുന്ന വീട്ടിലെ ഷെഡ്ഡിലാണ് ലൂയിസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാരാണ് ലൂയിസിനെ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ലൂയിസിന്റെ ശരീരത്തില്‍ മറ്റ് മുറിവുകളൊന്നുമില്ലെന്നും ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് രക്തം ഛര്‍ദിച്ച് മരിച്ചതാണെന്നും എഴുകോണ്‍ പോലീസ് അറിയിച്ചു. ഇയാള്‍ സ്ഥിരം മദ്യപാനിയാണെന്നും പോലീസ് പറഞ്ഞു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
---- facebook comment plugin here -----

