Connect with us

Education Notification

ക്യാമറ പഠിക്കാം, മീഡിയ അക്കാദമിയിൽ

പ്ലസ് ടു ആണ് യോഗ്യത.

Published

|

Last Updated

കേരള മീഡിയാ അക്കാദമിയുടെ കൊച്ചി സെന്ററിൽ നടത്തുന്ന മൂവി ക്യാമറ പ്രൊഡക്‌ഷൻ ഡിപ്ലോമ കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. സിനിമ- ടെലിവിഷൻ മേഖലയിൽ ക്യാമറ കൈകാര്യം ചെയ്യാൻ താത്പര്യമുള്ളവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

കോഴ്സ് വിവരങ്ങൾ

പ്ലസ് ടു ആണ് യോഗ്യത. പ്രായപരിധിയില്ല. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ രണ്ടര മാസമാണ് കാലാവധി. ഫീസ്: 25,000 രൂപ. ആകെ 25  സീറ്റുകളിലേക്കാണ് പ്രവേശനം.

പ്രമുഖ ക്യാമറ നിർമാണ കമ്പനികളുടെ സാങ്കേതിക സഹായത്തോടെയാണ് കോഴ്സ് തയ്യാറാക്കിയിരിക്കുന്നത്. ലൈറ്റിംഗ്, ലെൻസ്, ചിത്രീകരണം തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലനത്തിന് മുൻഗണന നൽകുന്ന രീതിയിലാണ് പഠനപദ്ധതി.

അപേക്ഷിക്കേണ്ട വിധം

താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകൾ (എസ് എസ് എൽ സി, പ്ലസ് ടു), ആധാർ കാർഡ് എന്നിവയുടെ അസ്സലും പകർപ്പും, പാസ്സ്പോർട്ട് സൈസ് ഫോട്ടോയും സഹിതം മേയ് നാലിനകം കൊച്ചി കാക്കനാടുള്ള മീഡിയാ അക്കാദമി സെന്ററിൽ നേരിട്ടെത്തി അഡ്മിഷൻ നേടേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447607073, 0484-2422275. വെബ്സൈറ്റ്: www.kma.ac.in