Connect with us

Kerala

വാഹനം ഓടിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ഇയാള്‍ ഒരു മാസം മുന്‍പാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്.

Published

|

Last Updated

മലപ്പുറം| മലപ്പുറത്ത് വാഹനം ഓടിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കൊണ്ടോട്ടി കരിപ്പൂര്‍ പുളിയംപറമ്പ് സ്വദേശി കൈതക്കോട് അമ്പലത്തിങ്ങല്‍ താമസിക്കുന്ന നെയ്യന്‍ ആലിക്കോയയുടെ മകന്‍ സൈനുല്‍ ആബിദ് (38) ആണ് മരിച്ചത്.

ഒമാനിലെ ഹൈമയില്‍ കോഫീ ഷോപ്പ് നടത്തുന്ന സൈനുല്‍ ആബിദ് ലീവിന് നാട്ടിലേക്ക് വന്നതായിരുന്നു. ഒരു മാസം മുന്‍പാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. ചൊവ്വാഴ്ച കിഴിശ്ശേരി മേലേപുരക്കല്‍ ആശുപത്രിയുടെ മുന്നില്‍ വെച്ച് വാഹനം ഓടിച്ചു പോകുന്നതിനിടെ ആബിദ് കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍ തൊട്ടടുത്ത ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.

Latest