Connect with us

International

ഇറാഖിൽ യു എസ് ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു

കപ്പലിലുണ്ടായിരുന്ന മറ്റ് 15 ഇന്ത്യൻ ജീവനക്കാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ഇറാഖിലെ ഇന്ത്യൻ എംബസി

Published

|

Last Updated

ബാഗ്ദാദ് | ഇറാഖിലെ ബസ്രയ്ക്ക് സമീപം യു എസ് ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു. മാർഷൽ ഐലൻഡ്‌സിന്റെ പതാക വഹിച്ച ‘സേഫ്‌സീ വിഷ്ണു’ (Safesea Vishnu) എന്ന ക്രൂഡ് ഓയിൽ ടാങ്കറിന് നേരെയാണ് ബുധനാഴ്ച ആക്രമണമുണ്ടായത്.

കപ്പലിലുണ്ടായിരുന്ന മറ്റ് 15 ഇന്ത്യൻ ജീവനക്കാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ഇറാഖിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്‌ഫോടകവസ്തുക്കൾ നിറച്ച ഇറാനിയൻ ഡ്രോണുകളാണ് കപ്പലിനെ ലക്ഷ്യമിട്ടതെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആക്രമണത്തെത്തുടർന്ന് കപ്പലിൽ വൻ തീപിടുത്തമുണ്ടായി.

ബസ്രയിലെ ഖോർ അൽ സുബൈർ തുറമുഖത്തിന് സമീപം ചരക്ക് നീക്കം നടത്തുന്നതിനിടെയാണ് ആക്രമണം നടന്നത്. പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്റാഈൽ-യു എസ് സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായിരിക്കുന്നത്.

ഇറാഖ് അധികൃതരുമായി ചേർന്ന് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണെന്നും മരിച്ച നാവികന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും എംബസി വ്യക്തമാക്കി.

Summary

Tragedy struck near Basra, Iraq, as an Indian crew member lost his life in a drone attack on the US-owned oil tanker Safesea Vishnu. While one fatality was reported, the Indian Embassy confirmed that 15 other Indian sailors were successfully evacuated to safety. The incident highlights the escalating maritime risks in the Persian Gulf amid ongoing regional conflicts.

Latest