Ongoing News
ദുബൈയിൽ പൊതു-സ്വകാര്യ മേഖലകളിലെ ഈദുൽ ഫിത്വർ അവധി പ്രഖ്യാപിച്ചു
ദുബൈ സർക്കാർ ജീവനക്കാർക്കും ഫെഡറൽ സർക്കാർ ജീവനക്കാർക്കും മാർച്ച് 19 വ്യാഴാഴ്ച മുതൽ മാർച്ച് 22 ഞായറാഴ്ച വരെയാണ് അവധി
ദുബൈ | ദുബൈയിൽ പൊതു-സ്വകാര്യ മേഖലകളിലെ ഈദുൽ ഫിത്വർ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. ദുബൈ സർക്കാർ ജീവനക്കാർക്കും ഫെഡറൽ സർക്കാർ ജീവനക്കാർക്കും മാർച്ച് 19 വ്യാഴാഴ്ച മുതൽ മാർച്ച് 22 ഞായറാഴ്ച വരെയാണ് അവധി. മാർച്ച് 23 തിങ്കളാഴ്ച പ്രവൃത്തിദിനം പുനരാരംഭിക്കും.
സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മാർച്ച് 19 വ്യാഴാഴ്ച മുതൽ മാർച്ച് 21 ശനിയാഴ്ച വരെയാണ് നിലവിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ റമസാൻ 30 പൂർത്തിയാകുകയാണെങ്കിൽ സ്വകാര്യ മേഖലയിലെ അവധി മാർച്ച് 22 ഞായറാഴ്ച വരെ നീളും. സാധാരണയായി ഞായറാഴ്ച പ്രവൃത്തിദിനമുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഇത് ബാധകമായിരിക്കും.
അതിനിടെ, ഇത്തവണ റമസാൻ 30 ദിവസം പൂർത്തിയാകാനാണ് സാധ്യതയെന്ന് ഇന്റർനാഷണൽ അസ്ട്രോണമി സെന്റർ (ഐ എ സി) പ്രവചിച്ചു. മാർച്ച് 18-ന് ശവ്വാൽ മാസപ്പിറവി ദൃശ്യമാകാൻ സാധ്യതയില്ലാത്തതിനാൽ മാർച്ച് 20 വെള്ളിയാഴ്ചയായിരിക്കും ഈദുൽ ഫിത്വർ എന്നും കണക്കാക്കപ്പെടുന്നു. എങ്കിലും മാർച്ച് 18 ബുധനാഴ്ച മഗ്‌രിബ് നമസ്കാരത്തിന് ശേഷം ഔദ്യോഗിക മാസപ്പിറവി നിരീക്ഷണ സമിതി യോഗം ചേർന്നായിരിക്കും പെരുന്നാൾ എന്നാണ് എന്ന് നിശ്ചയിക്കുക.
Summary
The UAE government has officially announced the Eid Al Fitr holiday schedule for 2026. Public sector employees will enjoy a four-day break from March 19 to March 22, while the private sector is currently slated for a three-day holiday, potentially extending to four if Ramadan lasts 30 days. Astronomical predictions suggest that Eid Al Fitr will likely fall on Friday, March 20, following the completion of 30 days of fasting.






