Connect with us

Kerala

അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കും: ജി സുധാകരന്‍

കമ്യൂണിസ്റ്റുകാരുടെ വൈകാരിക ഭൂമികയായ പുന്നപ്ര-വയലാറിന്റെ മണ്ണില്‍ ഒരിക്കല്‍ കൂടി പാര്‍ട്ടി ആഭ്യന്തരമായ വെല്ലുവിളി നേരിടുകയാണ്.

Published

|

Last Updated

ആലപ്പുഴ | അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നു മുതിര്‍ന്ന സി പി എം നേതാവ് ജി സുധാകരന്റെ  വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടി മൂല്യങ്ങളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും വിശദീകരിച്ച വാര്‍ത്താ സമ്മേളനത്തിന് ഒടുവിലായിരുന്നു സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രഖ്യാപനം. മറ്റൊരു മുന്നണിയിലേക്കും പാര്‍ട്ടിയിലേക്കും ഇല്ലെന്ന് അദ്ദേഹം ആദ്യമേ പറഞ്ഞിരുന്നു.

ഇതോടെ, മുതിര്‍ന്ന നേതാവായിരുന്ന കെ ആര്‍ ഗൗരിയമ്മ ആലപ്പുഴയില്‍ പാര്‍ട്ടിക്ക് ഉയര്‍ത്തിയ വെല്ലുവിളിക്ക് സമാനമായ സാഹചര്യമാണ് രൂപപ്പെടുന്നത്. ആരുടേയും പിന്തുണ തേടിയിട്ടില്ലെന്നും ആരൊക്കെ പിന്തുണക്കുമെന്ന കാര്യത്തില്‍ ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ നിന്ന് ഒഴിഞ്ഞതാണ്. പാര്‍ട്ടിക്കകത്തു നിന്നുകൊണ്ട് പാര്‍ട്ടിയെ ചതിക്കുകയല്ല. ഞാന്‍ കാരണം അവര്‍ക്കിനി ഒരു ബുദ്ധമുട്ടും ഇല്ല.ബിജെപിയുടെ പിന്തുണയൊന്നും താന്‍ തേടുകയില്ല. സ്വതന്ത്രനായി മത്സരിക്കുന്നതുകൊണ്ട് പാര്‍ട്ടിക്ക് എങ്ങനെ മോശമുണ്ടാകും. ഞാന്‍ പാര്‍ട്ടി മെമ്പര്‍ അല്ലല്ലോ ഇത്രയും കാലം മത്സരിച്ചു ജയിച്ചത് സ്വന്തം ഇച്ഛാ ശക്തികൊണ്ടാണെന്നും അദ്ദഹം പറഞ്ഞു.

ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട വാര്‍ത്താ സമ്മേളനത്തില്‍ തന്റെ പാരമ്പര്യവും രാഷ്ട്രീയ കാര്യങ്ങളും വിശദീകരിച്ച അദ്ദേഹം ഏറ്റവും ഒടുവിലാണ് തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. കഴിഞ്ഞ കുറേ ദിവസങ്ങളായി താന്‍ പറയാത്ത കാര്യങ്ങള്‍ വാര്‍ത്തയായി വരുന്നു. ഒരു രാഷ്ട്രീയപ്രവര്‍ത്തകനോടും താന്‍ മത്സരിക്കുന്ന കാര്യം പറഞ്ഞിട്ടില്ല. പ്രതിപക്ഷത്തെ ഒരു നേതാവുമായി സംസാരിച്ചിട്ടില്ല. യു ഡി എഫ് പിന്തുണയോടെ മത്സരിക്കുമെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല തുടങ്ങിയ കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞു തുടങ്ങിയത്.

ദൗത്യവുമായി ആരും എന്റെ അടുത്തു വന്നിട്ടില്ല. എം എ ബേബി ഇക്കാര്യങ്ങളൊന്നും സംസാരിച്ചിട്ടില്ല സി എസ് സുജാത രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിച്ചു. ഇപ്പോള്‍ നടക്കുന്നതെല്ലാം പ്രചാരണങ്ങളാണ് എന്നും അദ്ദഹം പറഞ്ഞിരുന്നു. ഇത്തവണ തന്റെ ബ്രാഞ്ചില്‍ മെമ്പര്‍ഷിപ്പ് പുതുക്കിയില്ല. ഇക്കാര്യം ഞാന്‍ ആരോടും പറഞ്ഞില്ല.

ബ്രാഞ്ചിലെ മെമ്പര്‍മാര്‍ ആരോ ആണ് മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയത്. മെമ്പര്‍ഷിപ്പില്‍ നിന്ന് ഒഴിഞ്ഞു എന്നാല്‍ പാര്‍ട്ടിയില്‍ ഇല്ല എന്ന് അര്‍ഥമില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒരുപാര്‍ട്ടിയിലും ഒരു മുന്നണിയിലും ചേരാനും ഉദ്ദേശിക്കുന്നില്ല. വ്യക്തി ഹത്യക്കെതിരെ ശക്തമായി തിരിച്ചടിക്കും. ചിലര്‍ സുധാകുരന്‍ എന്ന് അധിക്ഷേപിച്ചു.

അനിയന്‍ ഭൂവനേശ്വരനെ കൊലചെയ്ത കോണ്‍ഗ്രസ്സുമായി ചേരുന്നു എന്നും പ്രചാരണമുണ്ടായി. പാര്‍ട്ടിയില്‍ വിരമിക്കലില്ല. ലെനിനും ഹോചിമിനുമെല്ലാം മരണം വരെ നേതാക്കളായിരുന്നു. താന്‍ പാര്‍ട്ടി ശത്രുവല്ല. രക്തസാക്ഷിയായ സഹോദരന്‍ ഭുവനേശ്വരന്റെ കേസു നടത്തിയത് പാര്‍ട്ടിയല്ല. സ്ഥാനാര്‍ഥി ആവാന്‍ പറ്റാത്തതല്ല തന്റെ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

Latest