Kerala
കൊണ്ടോട്ടി മൊറയൂരില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം
പാലക്കാട് ഭാഗത്തുനിന്നുള്ള ബസും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വന്ന കാറുമാണ് കൂട്ടിയിടിച്ചത്
മലപ്പുറം|കൊണ്ടോട്ടി മൊറയൂരില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. പാലക്കാട് ഭാഗത്തുനിന്നുള്ള ബസും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് വന്ന കാറുമാണ് കൂട്ടിയിടിച്ചത്.
പാലക്കാട് സ്വദേശി സക്കീന, ബാസില, കാര്‍ ഓടിച്ച ഷിയാസ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. പരുക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായാണ് വിവരം.







