Connect with us

Kerala

വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ മര്‍ദിച്ചതായി പരാതി

ഉദ്യോഗസ്ഥന്‍ അഭയകൃഷ്ണന്റെ ചെവിയിലും മുഖത്തും അടിക്കുകയായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം| വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍
വിദ്യാര്‍ഥിയെ മര്‍ദിച്ചതായി പരാതി. ഇന്ന് രാവിലെ 10ന് കോലിക്കോഡ് ബിവറേജിന് സമീപത്തായിരുന്നു സംഭവം. പള്ളിപ്പുറം സ്വദേശി അഭയ കൃഷ്ണനെയാണ് ഉദ്യോഗസ്ഥന്‍ മര്‍ദിച്ചത്.

കോളജിലേക്ക് പോയപ്പോള്‍ അഭയകൃഷ്ണ ഹെല്‍മറ്റ് വച്ചിരുന്നില്ല. ഇത് ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ റോഡില്‍ വച്ച് കൈകാണിച്ചപ്പോള്‍ കുറച്ചു മുന്നേ മാറ്റി വാഹനം നിര്‍ത്തിയതാണ് ഉദ്യോഗസ്ഥനെ ചൊടിപ്പിച്ചത്.

ഉദ്യോഗസ്ഥന്‍ അഭയകൃഷ്ണന്റെ ചെവിയിലും മുഖത്തും അടിക്കുകയായിരുന്നു. പിഴയായി 6500 രൂപ അടയ്ക്കണമെന്നും ഉദ്യോഗസ്ഥ പറഞ്ഞു. മര്‍ദനമേറ്റ വിദ്യാര്‍ഥി കന്യാകുളങ്ങര ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടി.

---- facebook comment plugin here -----

Latest