Connect with us

Kerala

വാണിയമ്പലത്ത് നാലുവയസുകാരനെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വണ്ടൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് നല്‍കി.

Published

|

Last Updated

മലപ്പുറം|മലപ്പുറം വാണിയമ്പലത്ത് നാല് വയസുകാരനെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാണിയമ്പലം ശാന്തിനഗര്‍ പെരുമുണ്ടശേരിയിലെ കുരിയോടന്‍ പ്രജില്‍ കുമാറിന്റെ മകന്‍ അനന്തുവാണ് മരിച്ചത്. ഭിന്നശേഷിക്കാരനായ കുട്ടിയെ ബുധനാഴ്ച രാവിലെ ഒമ്പതോടെ കാണാതാവുകയായിരുന്നു. വീട്ടുകാരും പ്രദേശവാസികളും കുട്ടിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

പിന്നീട് 11 മണിയോടെ വീട്ടുപറമ്പിലെ ആഴമുള്ള കിണറ്റിലും തിരച്ചില്‍ നടത്തി. ഉടന്‍ കുട്ടിയെ പുറത്തെടുത്ത് വാണിയമ്പലത്ത് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വണ്ടൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് നല്‍കി. ദിവ്യയാണ് അനന്തുവിന്റെ മാതാവ്. ആര്യദേവ്, ആര്യനന്ദ് എന്നിവര്‍ സഹോദരങ്ങളാണ്.

 

Latest