Ongoing News
പോർച്ചുഗീസ് ഫുട്ബോൾ താരം ഡിയോഗോ ജോട്ട വാഹനാപകടത്തിൽ മരിച്ചു
ലിവർപൂളിന്റെ പോർച്ചുഗീസ് മുന്നേറ്റ താരമാണ്

സമോറ | പോർച്ചുഗീസ് ഫുട്ബോൾ താരം ഡിയോഗോ ജോട്ട (28) കാർ അപകടത്തിൽ മരിച്ചു. സ്‌പെയിനിലെ സമോറ പ്രവിശ്യയിലാണ് കാർ അപകടമുണ്ടായത്. അദ്ദേഹത്തോടപ്പം സഞ്ചരിച്ചിരുന്ന സഹോദരൻ ആന്ദ്രേ സിൽവയും (പെനാഫിൽ ക്ലബ് താരം) മരിച്ചു. അപകടത്തില്‍ തീ പിടിച്ച ജോട്ടയുടെ കാര്‍ കത്തിയമര്‍ന്നതായി സ്പാനിഷ് മാധ്യമം റിപോർട്ട് ചെയ്തു.
ലിവർപൂളിന്റെ പോർച്ചുഗീസ് മുന്നേറ്റ താരമാണ്. 2020ലാണ് ലിവര്‍പൂളിലെത്തുന്നത്. ക്ലബ്ബിനായി 123 മത്സരങ്ങളില്‍ നിന്നായി 47 ഗോളുകള്‍ നേടിയിട്ടുണ്ട്. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചക്കകമാണ് ദുരന്തമെത്തിയത്. ബാല്യകാല സുഹൃത്തും മൂന്ന് മക്കളുടെ മാതാവുമായ റൂത്ത് കാർഡോസോയുമായാണ് വിവാഹം നടത്തിയത്.
---- facebook comment plugin here -----