Connect with us

Kerala

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ഹൃദയാഘാതമാണ് മരണ കാരണമെന്ന് സ്ഥിരീകരണം

Published

|

Last Updated

ന്യൂഡല്‍ഹി | ജിമ്മില്‍ വ്യായാമം ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. ഫരീദാബാദിലാണ് ബിസിനസുകാരനായ പങ്കജ് (35) എന്നയാള്‍ മരിച്ചത്. ട്രൈസെപ്‌സ് എക്സ്റ്റന്‍ഷന്‍ പരിശീലിക്കുന്നതിനിടെ നിലത്തുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് സ്ഥിരീകരിച്ചു.

നിലത്തുവീഴുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു. രാവിലെ പത്തോടെയാണ് ജിം സെന്ററില്‍ പങ്കജെത്തി പരിശീലനം തുടങ്ങിയത്. അരമണിക്കൂറിന് ശേഷം കുഴഞ്ഞുവീണു. ശബ്ദം കേട്ട് ആളുകള്‍ ഓടിക്കൂടിച്ചേര്‍ന്നെങ്കിലും 175 കിലോഗ്രാം ഭാരമുള്ളതിനാല്‍ ആശുപത്രിയിലെത്തിക്കാനായില്ല. ജിമ്മിലേക്ക് എത്തിച്ച അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് മരണം സ്ഥിരീകരിച്ചത്.

മൃതദേഹം ബി കെ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുക്കും.