Connect with us

Kerala

പ്രധാനമന്ത്രി ഇന്ന് കൊച്ചിയിലെത്തും; വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും

ഉദ്ഘാടനം .ചെയ്യുക റെയില്‍വേ, ദേശീയപാത വികസന അതോറിറ്റി, ബി പി സി എല്‍ എന്നിവയുടെ വിവിധ പദ്ധതികള്‍, അമൃത് ഭാരത് ട്രെയിനുകള്‍, നവീകരണം പൂര്‍ത്തിയാക്കിയ റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ.

Published

|

Last Updated

കൊച്ചി | പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളം സന്ദര്‍ശിക്കും. രാവിലെ 11.45 ഓടെ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ കൊച്ചി നേവല്‍ ബേസിലെത്തും. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍, മേയര്‍ വി കെ മിനിമോള്‍, ഡി ജി പി. റവാഡ ചന്ദ്രശേഖര്‍, ജില്ലാ കലക്ടര്‍ ജി പ്രിയങ്ക എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.

ഉച്ചക്ക് 12.30ന് മറൈന്‍ ഡ്രൈവില്‍ കേരള ധീവരസഭ സംസ്ഥാന സമ്മേളനം മോദി ഉദ്ഘാടനം ചെയ്യും. 1.15ന് കലൂര്‍ സ്റ്റേഡിയത്തില്‍ റെയില്‍വേ, ദേശീയപാത വികസന അതോറിറ്റി, ബി പി സി എല്‍ എന്നിവയുടെ വിവിധ പദ്ധതികളുടെയും അമൃത് ഭാരത് ട്രെയിനുകളുടെയും നവീകരണം പൂര്‍ത്തിയാക്കിയ വിവിധ റെയില്‍വേ സ്റ്റേഷനുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കും.

2.15ന് കലൂര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്‍ ഡി എ റാലിയില്‍ പങ്കെടുത്ത് മുന്നണിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് തുടക്കമിടും. എന്‍ ഡി എ പ്രകടനപത്രികയും മോദി പുറത്തിറക്കും.

 

 

Latest