Connect with us

International

കടുത്ത മിസൈലാക്രമണവുമായി ഇറാന്‍; നിരവധി പേര്‍ക്ക് പരുക്കേറ്റതായി ഇസ്‌റാഈല്‍

ഇറാനെതിരെ ഇസ്‌റാഈലും ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ 16 കപ്പലുകള്‍ തകര്‍ത്തതായി അമേരിക്ക അവകാശപ്പെട്ടു.

Published

|

Last Updated

ടെഹ്റാന്‍ | ഇസ്‌റാഈലിനെതിരെ ആക്രമണം കടുപ്പിച്ച് ഇറാന്‍. ടെല്‍ അവിവിലും ജെറുസലേമിലും കനത്ത മിസൈല്‍ ആക്രമണം നടത്തിയതായാണ് റിപോര്‍ട്ട്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായി ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. അതേസമയം, ഇറാന്റെ മിസൈലുകള്‍ ഭൂരിഭാഗവും പ്രതിരോധിച്ചെന്നും ഇസ്‌റാഈല്‍ പറയുന്നു.

ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ ഇസ്‌റാഈല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സഹോദരന്‍ ഈദോ നെതന്യാഹു എന്നിവര്‍ കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, ഇക്കാര്യം ഇസ്‌റാഈല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഇറാനെതിരെ ഇസ്‌റാഈലും ആക്രമണം ശക്തമാക്കിയിട്ടുണ്ട്. ടെഹ്‌റാനിലും ബെയ്‌റൂത്തിലും ആക്രമണം തുടരുകയാണ്. ബെയ്‌റൂത്തിലെ തെക്കന്‍ ഭാഗത്തുള്ള ഹിസ്ബുല്ല കേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ലക്ഷ്യമെന്ന് ഇസ്‌റാഈല്‍ അധികൃതര്‍ പറയുന്നു.

അതിനിടെ, ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ കപ്പലുകള്‍ തകര്‍ത്തതായി അമേരിക്ക അവകാശപ്പെട്ടു. കടലില്‍ മൈനുകള്‍ സ്ഥാപിക്കാനെത്തിയ 16 കപ്പലുകളാണ് തകര്‍ത്തത്.

 

Latest