From the print
സ്വലാത്ത് നഗറിൽ സംസ്ഥാനതല ഹജ്ജ് ക്യാമ്പ് ഏപ്രിൽ 14ന്
ഹജ്ജ് ഗൈഡ്, ത്വവാഫ് തസ്ബീഹ് മാല, ഹജ്ജ് ഉംറ സംബന്ധമായ പുസ്തകം എന്നിവ ഉൾക്കൊള്ളുന്ന സൗജന്യ ഹജ്ജ് കിറ്റ് വിതരണം ചെയ്യും.
മലപ്പുറം | ഈ വർഷം ഹജ്ജ്, ഉംറ ഉദ്ദേശിക്കുന്ന തീർഥാടകർക്കായുള്ള 27ാമത് സംസ്ഥാന തല ഹജ്ജ് ക്യാമ്പ് അടുത്ത മാസം 14ന് മലപ്പുറം സ്വലാത്ത് നഗർ മഅ്ദിൻ ക്യാമ്പസിൽ നടക്കും. രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ നടക്കുന്ന ക്യാമ്പിൽ പ്രമുഖ ഹജ്ജ് പണ്ഡിതൻ കൂറ്റമ്പാറ അബ്ദുർറഹ്മാൻ ദാരിമി ക്ലാസ്സിന് നേതൃത്വം നൽകും. മഅ്ദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി പ്രാർഥന നടത്തും.
ലഗേജ്, കുത്തിവെപ്പ്, യാത്രാസംബന്ധമായ വിവരങ്ങൾ, മക്കയിലേയും മദീനയിലേയും ചരിത്ര പ്രസിദ്ധമായ സ്ഥലങ്ങളുടെ വിവരണം എന്നിവയുമുണ്ടാകും. ഹജ്ജ് ഗൈഡ്, ത്വവാഫ് തസ്ബീഹ് മാല, ഹജ്ജ് ഉംറ സംബന്ധമായ പുസ്തകം എന്നിവ ഉൾക്കൊള്ളുന്ന സൗജന്യ ഹജ്ജ് കിറ്റ് വിതരണം ചെയ്യും.
മുഴുവൻ ഹാജിമാർക്കും ഭക്ഷണവും വിദൂര സ്ഥലങ്ങളിൽ നിന്നെത്തിച്ചേരുന്നവർക്ക് താമസ സൗകര്യവും ഒരുക്കും. വിവരങ്ങൾക്കും ബുക്കിംഗിനും: 9072310111, 9072310222.
പരപാടിയുടെ നടത്തിപ്പിനായി 501 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു. ഭാരവാഹികൾ: പി എം മുസ്തഫ കോഡൂർ (ചെയ.), പി പി മുജീബ് റഹ്്മാൻ വടക്കേമണ്ണ (കൺ.), വീമ്പൂർ മൊയ്തീൻ കുട്ടി ഹാജി (ഫിനാൻസ് സെക്ര.), മാനുപ്പ ഹാജി, സുബൈർ ഹാജി മങ്ങാട്ടുപുലം, ശാഹുൽ ഹാജി മലപ്പുറം (വൈ. ചെയ.). എംബസി ബാബു, ബദ്റുദ്ദീൻ സ്വലാത്ത് നഗർ, അമീൻ ആലത്തൂർപടി, ബദ്‌റുദ്ദീൻ കോഡൂർ (കൺ.).



