Connect with us

Uae

യു എ ഇ സുരക്ഷയുടെയും ഭദ്രതയുടെയും മരുപ്പച്ചയായി തുടരും; കൂടിക്കാഴ്ച നടത്തി നേതാക്കള്‍

സമൂഹത്തിന്റെ ഐക്യത്തിലൂടെയും ഭരണസംവിധാനങ്ങളുടെ കാര്യക്ഷമതയിലൂടെയും ഏത് വെല്ലുവിളിയെയും നേരിടാനും മറികടക്കാനും രാജ്യത്തിന് ദൃഢനിശ്ചയമുണ്ടെന്ന് നേതാക്കള്‍.

Published

|

Last Updated

ദുബൈ | യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും അല്‍ മര്‍മൂം റെസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. രാജ്യത്തെയും ജനങ്ങളെയും എല്ലാ ദോഷങ്ങളില്‍ നിന്നും സംരക്ഷിക്കാനും സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താനും സര്‍വശക്തനായ ദൈവത്തോട് പ്രാര്‍ഥിച്ച നേതാക്കള്‍ മേഖലയിലെ വിവിധ വിഷയങ്ങളും ചര്‍ച്ച ചെയ്തു.uae

മേഖലയില്‍ ഇറാന്റെ ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍, രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സൈനിക-സിവിലിയന്‍ സ്ഥാപനങ്ങളും സന്നദ്ധ സംഘങ്ങളും നടത്തുന്ന ദേശീയ ശ്രമങ്ങളെ നേതാക്കള്‍ വിലയിരുത്തി. യു എ ഇ സുരക്ഷയുടെയും സമാധാനത്തിന്റെയും മരുപ്പച്ചയായി തുടരുമെന്ന് ഇരുവരും പറഞ്ഞു. സമൂഹത്തിന്റെ ഐക്യത്തിലൂടെയും ഭരണസംവിധാനങ്ങളുടെ കാര്യക്ഷമതയിലൂടെയും ഏത് വെല്ലുവിളിയെയും നേരിടാനും മറികടക്കാനും രാജ്യത്തിന് ദൃഢനിശ്ചയമുണ്ടെന്നും അവര്‍ പറഞ്ഞു. ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഒരുക്കിയ ഇഫ്ത്വാര്‍ വിരുന്നിലും പ്രസിഡന്റ് പങ്കെടുത്തു.

ദുബൈ കിരീടാവകാശിയും യു എ ഇ പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ഉപ ഭരണാധികാരി മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, രാജകുടുബാംഗങ്ങളായ അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ശൈഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ തുടങ്ങി നിരവധി ശൈഖുമാരും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും വിരുന്നില്‍ സംബന്ധിച്ചു.

 

Latest