International
റുവൈസ് വ്യവസായ മേഖലയില്‍ ഡ്രോണ്‍ ആക്രമണം; ആര്‍ക്കും പരുക്കില്ല
സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപോര്‍ട്ടില്ല.
അബൂദബി | റുവൈസ് ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്സിലെ സ്ഥാപനത്തിന് നേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് സ്ഥാപനത്തില്‍ തീപ്പിടിത്തമുണ്ടായതായും നിയന്ത്രണവിധേയമാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചതായും അബൂദബി മീഡിയ ഓഫീസ് അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപോര്‍ട്ടില്ല.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാന്‍ സുരക്ഷാ സേനയും സിവില്‍ ഡിഫന്‍സും ഉടന്‍ തന്നെ സ്ഥലത്തെത്തി.
മേഖലയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയതായും വ്യവസായ കേന്ദ്രങ്ങളുടെ സംരക്ഷണത്തിനായി ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
---- facebook comment plugin here -----



